വടകര ∙ വെള്ളക്കെട്ടു മൂലം തകർന്ന മേപ്പയിൽ ശ്രീനാരായണ മന്ദിരം റോഡ് നന്നാക്കാൻ നടപടിയായില്ല. മഴയ്ക്കു മുൻപ് നന്നാക്കുമെന്നു പറഞ്ഞ് കുത്തിപ്പൊളിച്ചിട്ട
റോഡ് മഴ കഴിഞ്ഞിട്ടും നന്നാക്കിയില്ല. കുണ്ടും കുഴിയുമായി വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ടായ റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തട്ടി നിരപ്പാക്കുകയായിരുന്നു.
മഴയിൽ പുഴയായി മാറിയ റോഡിൽ കാൽനട പോലും അസാധ്യമായി.
അങ്കണവാടിക്ക് സമീപമാണ് ആദ്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിരപ്പാക്കിയത്. മഴ മാറിയതോടെ ഐപിഎം സ്പോർട്സ് അക്കാദമിക്ക് സമീപവും തട്ടി നിരപ്പാക്കി.
ഇതിനിടെ മാക്കൂൽപീടിക കയറ്റത്തിൽ പഴയ ബീഡിക്കമ്പനിക്കു സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
നഗരസഭയിലെ മിക്ക റോഡുകളിലെയും കുണ്ടും കുഴിയുമുള്ള ഭാഗം തട്ടി നിരപ്പാക്കിയതിൽ ചിലതൊക്കെ ടാർ ചെയ്തു. എന്നാൽ ആദ്യം നന്നാക്കാനിരുന്ന ശ്രീനാരായണ മന്ദിരം റോഡ് അതേപടി കിടക്കുകയാണ്.
അങ്കണവാടിക്കു സമീപവും മേപ്പയിൽ ഓവുപാലത്തിനു സമീപവുമാണ് മഴയിൽ റോഡിൽ വെള്ളം ഉയരുന്നത്. അങ്കണവാടിക്ക് സമീപം റോഡിലെ പഴയ ഓവുപാലം വീതി കൂട്ടുകയും റോഡ് ഉയർത്തുകയും ചെയ്യേണ്ടതുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

