ജൊഹാനസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ടെംബ ബവുമയും ടി20 ടീമിനെ എയ്ഡൻ മാർക്രവും നയിക്കും.
ഈമാസം 30ന് തുടങ്ങുന്ന ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവയാണ് ഏകദിന വേദികൾ.
അഞ്ചു മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഡിസംബർ ഒൻപതിന് തുടക്കമാവും. കട്ടക്ക്, ചണ്ഡീഗഡ്, ധർമശാല, ലക്നൗ, അഹമ്മദാബാദ് എന്നിവയാണ് ടി20 വേദികൾ.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം പേസര്‍ ആന്റിച്ച് നോര്‍ക്യ ടി20 ടീമില്‍ തിരിച്ചെത്തി.
ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ പരിക്കാണ് ഏകദിന ടീം പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന. ഗില്‍ കളിച്ചില്ലെങ്കില്‍ പകരം ആരാകും നായകനെന്ന കാര്യത്തിലാണ് ആരാധകരുടെ ആകാംക്ഷ.
രോഹിത് ശര്‍മ വീണ്ടും നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കെ എല്‍ രാഹുലിനെ പകരം നായകനായി പ്രഖ്യാപിക്കാനാണ് സാധ്യത. ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചേക്കും.
ദക്ഷിണാഫ്രിക്കൻ ടി20 ടീം: എയ്ഡൻ മാർക്രം, ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡൊനോവൻ ഫെറേറ, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, ജോർജ്ജ് ലിൻഡെ, ക്വേന മഫാക, ഡേവിഡ് മില്ലർ, ലുങ്കി നൊഗിഡിബ്സ്, ലുങ്കി നൊഗിഡിബ്സ്. ദക്ഷിണാഫ്രിക്കൻ ഏകദിന ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാത്യു ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, റൂബിൻ ഹെർമൻ, കേശവ് മഹാരാജ്, മാർക്കോ ജാൻസെൻ, എയ്ഡൻ മാർക്രം, ലുങ്കി ആർ എൻജിഡിറ്റൺ, ലുങ്കി ആർ എൻജിഡിറ്റൺ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

