കോഴിക്കോട്∙ മെഡിക്കൽ കോളജിന് നേട്ടമായി ഹൃദയം തുറക്കാതെയുള്ള അയോട്ടിക് വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (ടിഎവിആർ) വിജയകരമായി പൂർത്തിയാക്കി. പതിമൂന്നാം തവണയാണ് ടിഎവിആർ ചികിത്സ മെഡിക്കൽ കോളജിൽ നടക്കുന്നത്.
69 വയസ്സുള്ള പാർക്കിൻസൺ രോഗബാധിതനായ കാസർകോട് സ്വദേശിക്ക് മുൻപ് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. അയോട്ടിക് വാൽവിന് ഗുരുതരമായി ചുരുക്കം സംഭവിച്ച നിലയിലായിരുന്നു.
കാലിലെ രക്തക്കുഴലിലൂടെ 35 മില്ലിമീറ്റർ വാൽവ് ഉപയോഗിച്ചാണ് അയോട്ടിക് വാൽവ് മാറ്റിവച്ചത്.
രോഗിക്ക് സർക്കാരിന്റെ കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നുമുള്ള ചികിത്സാ സഹായം ലഭിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 ലക്ഷം രൂപ ചെലവ് വരുന്ന ടിഎവിആർ ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രികൾ 18 ലക്ഷം വരെ ഈടാക്കുന്നുണ്ട്.
പ്രിൻസിപ്പൽ ഡോ .കെ.ജി.സജീത്ത് കുമാർ, സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ എന്നിവരുടെ മേൽനോട്ടത്തിൽ പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ.
ജി.രാജേഷ്, ഡോ.ആശിഷ് കുമാർ, ഡോ.കാദർ മുനീർ, ഡോ.പി. കൃഷ്ണകുമാർ, ഡോ.ഡോളി മാത്യു, ഡോ.കെ.ടി.സജീർ, ഡോ.ടി.സൈതലവി, ഡോ.പി.ഷിജോയ്, ഡോ.കെ.ആർ.സൂര്യനാഥ്, ഡോ.
യു.ജി. മാനുഷ്, ഡോ.ശിവേന്ദ്രൻ, അനസ്തീസിയ വിഭാഗം മേധാവി ഡോ.രാധ, ഡോ.മുംതാസ്, ഡോ.
മുന്നാസ്, കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. എസ്.രാജേഷ്, അമ്പിളി, ലത, ആര്യ, കാത് ലാബ് നഴ്സിങ് സ്റ്റാഫ് എം.കെ.അയന, മൻസൂർ, ഷജിത്, ഹർഷ, അക്ഷയ്, സൽമ, ഐശ്വര്യ (കാത് ലാബ് ടെക്നിഷ്യൻസ്) എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

