പാലക്കാട് ∙ ഹരിയാനയിലെ റോത്തക്കിൽ നടക്കുന്ന ദേശീയ സീനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടു കേരള ടീം ഇന്നു തൃശൂരിൽ നിന്നു പുറപ്പെടും. കേരള ടീമിലെ പരിശീലകരിൽ നാലുപേർ പാലക്കാട്ടുകാരാണ്.
മാത്തൂർ സിഎഫ്ഡി എച്ച്എസ്എസിലെ കായികാധ്യാപകൻ കെ.സുരേന്ദ്രൻ, പട്ടാമ്പി ഗവ.യുപി സ്കൂളിലെ കായികാധ്യാപകൻ കെ.നന്ദഗോപാലൻ, പുതുപ്പാടി ജിഎച്ച്എസ്എസിലെ പരിശീലകൻ എം.അരവിന്ദാക്ഷൻ, ചളവറ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക സൂര്യമോൾ ചളവറ എന്നിവരാണു വിവിധ ഇനങ്ങളിലായി താരങ്ങളെ പരിശീലിപ്പിക്കുന്നത്.
26 മുതൽ 30 വരെയാണു മത്സരം. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കേരള ടീം പരിശീലനം.
39 ആൺകുട്ടികളും 32 പെൺകുട്ടികളും ടീമിലുണ്ട്. ഇതേ പരിശീലകർ അടങ്ങിയ കേരള ടീം 2023, 24 വർഷങ്ങളിൽ കിരീടം നേടിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, ചീഫ് കോച്ച് കെ.എസ്.അജിമോൻ, ജനറൽ മാനേജർമാരായ മുഹമ്മദ് അലി കണ്ണൂർ, ജിക്കു ചെറിയാൻ, ടീം മാനേജർ ശാന്തി ആലപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണു ടീം പുറപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

