രണ്ടാഴ്ച മുൻപാണ് ബിഗ് ബോസ് മലയാളം സീസണ് 7 ന് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. സീരിയല്‍, ടെലിവിഷന്‍ താരം അനുമോള്‍ ആണ് കപ്പ് ഉയര്‍ത്തിയത്.
ഇപ്പോഴിതാ യൂട്യൂബ് ലൈവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുമോൾ. ആരാധകർക്ക് തന്നോടുള്ള സ്നേഹം കണ്ട് അതിയായ സന്തോഷം തോന്നുന്നുണ്ടെന്ന് താരം പറയുന്നു.
ബിഗ് ബോസിൽ നിന്ന് സമ്മാനമായി പ്രഖ്യാപിച്ച കാർ കിട്ടിയിട്ടില്ല. കളർ ഏത് വേണമെന്ന് ചോദിച്ചിട്ടുണ്ട്.
അത് താൻ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും ഉടനെ കിട്ടുമെന്നും അനുമോൾ അറിയിച്ചു. ”മനുഷ്യരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷം കാണില്ല.
സങ്കടവും ഉണ്ടാകും. ഒരുപാട് സങ്കടം തന്നിട്ട് പെട്ടെന്ന് ദൈവം നമുക്കൊരു സന്തോഷം തരും.
അതാണ് എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ളത്. ബിഗ് ബോസിൽ അവസാന ദിവസങ്ങളിൽ സങ്കടത്തിലായ സമയത്തും, ദൈവം എനിക്കെന്തോ നല്ലത് തരാൻ വേണ്ടിയാണെന്ന് അത് തരുന്നതെന്ന് അറിയാമായിരുന്നു”, അനുമോൾ പറഞ്ഞു.
തനിക്കൊപ്പം എപ്പോഴുമുള്ള പ്ലാച്ചി എന്ന പാവയെയും അനുമോൾ വീഡിയോയിൽ കാണിച്ചു. ”പ്ലാച്ചിയെ ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ട്, പ്രത്യേകിച്ച് കുട്ടികളൊക്കെ.
എന്തൊക്കെയാണിവനെ പറഞ്ഞത്. ഞാൻ പ്ലാച്ചിയിൽ ചാത്തനെ വെച്ചിരിക്കുകയാണ് എന്നു വരെ പറഞ്ഞു.
പ്ലാച്ചിയെ ബിഗ് ബോസിലേക്ക് കൊണ്ടുപോകാൻ ആദ്യം ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പ്ലാച്ചി എനിക്ക് പോസിറ്റീവ് എനർജി തരുന്നു.
നിങ്ങൾക്ക് കാണുമ്പോൾ ഇത്രയും വലിയ പെണ്ണ്, മുപ്പത് വയസായില്ലേ, കുട്ടികളെ പോലെ പാവയെ വെച്ച് കളിക്കുന്നതാണ് എന്നൊക്കെ തോന്നും. പക്ഷെ എനിക്കിത് എന്റെ പെറ്റിനെ പോലെയാണ്.
പ്ലാച്ചിയെ എത്രമാത്രം ഇഷ്ടമാണെന്നു പറഞ്ഞ് ഞാൻ മറ്റൊരു വീഡിയോ ചെയ്യാം”, അനുമോൾ കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

