ദുബൈ: നിലവിൽ നടക്കുന്ന ദുബൈ എയർഷോയ്ക്ക് മുന്നോടിയായി ആകാശത്ത് കൗതുക കാഴ്ചയൊരുക്കി ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം. ആകാശത്ത് കൃത്യമായ ആകൃതിയിൽ ഹൃദയം വരച്ചാണ് സൂര്യകിരൺ എയറോബാറ്റിക് ടീം ശ്രദ്ധയാകര്‍ഷിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്. ‘ദുബൈയിയുടെ മനോഹരമായ ആകാശത്തിന് മുകളിലൂടെ പറന്നുയർന്ന്, സൂര്യകിരണുകൾ ഇന്ത്യൻ വ്യോമസേനയുടെ ആവേശവും കൃത്യതയും മികവും അഭിമാനത്തോടെ പ്രദർശിപ്പിച്ചു’- ടീം ‘എക്സി’ൽ കുറിച്ചു.
ഈ പറക്കൽ ‘അവിശ്വസനീയമായ അനുഭവം’ ആണെന്നും അവർ വിശേഷിപ്പിച്ചു. നവംബർ 18ന്, ടീം ഒരു ഇൻവേർട്ടഡ് പാസ് (തലകീഴായി പറക്കൽ) പ്രകടനം നടത്തിയിരുന്നു.
അതീവ ധൈര്യം ആവശ്യമായ ഒന്നാണിത്. ആകാശത്തെ സാഹസികതയ്ക്ക് വേണ്ട
എല്ലാ കഴിവുകളും വീണ്ടും വീണ്ടും തെളിയിക്കുകയാണ് സൂര്യകിരൺ. മേഘങ്ങൾക്കിടയിലൂടെ പറക്കുക ഒരിക്കലും എളുപ്പമല്ല.
കാലാവസ്ഥയും കാഴ്ചാപരിധിയും നിമിഷങ്ങൾക്കകം മാറും. അത്തരം നിമിഷങ്ങളിൽ, ടീം ലീഡർ ഡിസ്പ്ലേ പ്രൊഫൈൽ വേഗത്തിൽ മാറ്റുന്നു.
ഓരോ പൈലറ്റും അതീവ ശ്രദ്ധയും പൊരുത്തപ്പെടാനുള്ള കഴിവും തികഞ്ഞ ഏകോപനവും നിലനിർത്തണം, കാരണം എയറോബാറ്റിക്സിൽ ഓരോ നിമിഷവും പ്രധാനമാണെന്നും ടീം എക്സില്‍ കുറിച്ചു. നൂറിലധികം വ്യോമസേനകൾ പങ്കെടുക്കുന്ന വലിയ അന്താരാഷ്ട്ര ഇവന്റാണ് ദുബൈ എയർഷോ.
സഹകരണം വളർത്തുക, അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് വിവരങ്ങൾ കൈമാറ്റം ചെയ്യുക, വ്യവസായത്തിലെ നവീകരണങ്ങൾ പ്രദർശിപ്പിക്കുക എന്നിവയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. അതേസമയം ദുബൈ എയർഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ പ്രചാരണം തെറ്റെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.
ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ദുബൈ പോലെ അന്തരീക്ഷ ആർദ്രത കൂടിയ പ്രദേശങ്ങളിൽ പ്രവർത്തിപ്പിക്കുമ്പോൾ ഇത് ചെയ്യാറുള്ളതാണ്.
തേജസ് യുദ്ധവിമാനത്തിന്റെ, ലോകമംഗീകരിച്ച ശേഷികളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ചില അക്കൗണ്ടുകളിൽ നിന്നുണ്ടായതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറഞ്ഞു. Only one day left for the Dubai Airshow 2025!
Watch Suryakiran Team light up the Dubai skies from 17-21 November at Al Maktoum Airport. See you there!#suryakiranaerobaticteam #suryakiran_iaf #dubai #aerobatics #formation #dubaiairshow #dubaiairshow2025 #indianarmedforces pic.twitter.com/sLLssF0ERt — Suryakiran Aerobatic Team (@Suryakiran_IAF) November 16, 2025 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

