തൊടുപുഴ ∙ ഇടവെട്ടി പഞ്ചായത്തിൽ 4–ാം വാർഡിൽ എൽഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. സിപിഎം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി ടി.എം.
മുജ ീബും, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് എന്നിവരാണ് നാലാം വാർഡായ നടയത്ത് മത്സര രംഗത്ത് വന്നിരിക്കുന്നത്. ആദ്യം കേരള കോൺഗ്രസ് (എം) നാണ് വാർഡ് എൽഡിഎഫ് തീരുമാനിച്ചത്.
ഇത് പ്രകാരം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് മത്സരിക്കാനും തീരുമാനിച്ച് പ്രവർത്തനം ആരംഭിച്ചു. എന്നാൽ ഒന്നാം വാർഡിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന ടി.എം.മുജീബിനെ പാർട്ടിയിലെ ചില ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ അവിടെ നിന്ന് മാറ്റിയിരുന്നു.
പിന്നീടാണ് കേരള കോൺഗ്രസിന് അനുവദിച്ച നടയം വാർഡുമായി വച്ചു മാറാൻ സിപിഎം നീക്കം ആരംഭിച്ചത്. ഒന്നാം വാർഡിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നതായി ജയകൃഷ്ണൻ പറഞ്ഞു.
എന്നാൽ ദിവസങ്ങളായി 4–ാം വാർഡിൽ വീടുകൾ കയറിയും പോസ്റ്ററും വച്ച് പ്രചാരണം ആരംഭിച്ചതിനാൽ ഇനി വാർഡ് മാറി മത്സരിക്കാനാവില്ലെന്ന് ജയകൃഷ്ണൻ പറഞ്ഞു.
മാത്രമല്ല തന്റെ വീട് സ്ഥിതി ചെയ്യുന്നതും താൻ നേരത്തെ മത്സരിച്ച് വിജയിച്ചതുമായ വാർഡിൽ തന്നെ മത്സരിക്കാനാണ് താൽപര്യമെന്നും അതിനാൽ മത്സര രംഗത്ത് സജീവമായി ഉണ്ടാകുമെന്നും ജയകൃഷ്ണൻ പറഞ്ഞു. ഇന്നലെ ജയകൃഷ്ണൻ പുതിയേടത്ത് നാമനിർദേശ പത്രിക നൽകി.
പഞ്ചായത്തിൽ നാലാം വാർഡ് കൂടാതെ 6–ാം വാർഡിലാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മത്സരിക്കുന്നത്.
നാലാം വാർഡിൽ കോൺഗ്രസ് അ ംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ലത്തീഫ് മുഹമ്മദാണ് യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ ബിജെപി വിജയിച്ച ഈ വാ ർഡിൽ കെ.ജി.സന്തോഷാണ് എൻഡിഎ സ്ഥാനാർഥി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

