പെരിയ ∙ ചോക്കും കരിക്കട്ടയും മാത്രമുപയോഗിച്ച് വിദ്യാലയ ചുമരുകളിൽ വിസ്മയചിത്രങ്ങൾ തീർക്കുകയാണ് പെരിയ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും.
സ്കൂൾ കന്റീനിന്റെ ചുമരിൽ വരച്ച ഗാന്ധിജി, നെഹ്റു, അംബേദ്കർ എന്നീ ചരിത്രപുരുഷൻമാർക്കൊപ്പം വിദ്യാർഥികൾ നിൽക്കുന്ന ചിത്രം ആരെയും അദ്ഭുതപ്പെടുത്തും. ചോക്കോ കരിക്കട്ടയോ കയ്യിൽ കിട്ടിയാൽ വിദ്യാലയ ചുമരുകളിൽ വികൃതികാട്ടിയ കാലം മറന്ന് വിദ്യാലയ അങ്കണം മനോഹരമാക്കാമെന്നും തെളിയിക്കുകയാണ് പെരിയ സ്കൂളിലെ വിദ്യാർഥികൾ.
വിലകൂടിയ സിന്തറ്റിക് പെയ്ന്റുകളും ബ്രഷും വാങ്ങാതെ പ്രകൃതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിന്റെയും പാഴ്വസ്തുകളുടെ പുനരുപയോഗത്തിന്റെ സാധ്യതകളെയും പകർന്നു നൽകുന്നതാണെന്നും അധ്യാപകർ പറഞ്ഞു.
ചോക്ക്, ഉച്ചഭക്ഷണം തയാറാക്കുന്ന അടുപ്പിൽ നിന്നുള്ള കരിക്കട്ട എന്നിവ മാത്രം ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
പ്രകൃതി ദൃശ്യങ്ങളുടെയും കുട്ടികളുടെയും ചിത്രങ്ങളാണ് വിദ്യാലയപരിസരത്തെ ചുമരുകളിൽ വരച്ചിരിക്കുന്നത്.
സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരായ സരീഷ് വടക്കിനിയിൽ, ആദർശ് കടമ്പംചാൽ എന്നിവരും കുട്ടികളും ചേർന്നാണ് ചിത്രങ്ങൾ വരച്ചത്. വിദ്യാലയ ചുമരുകളിൽ അധികം കാണാത്ത വാർളി ചിത്രങ്ങളും സ്കൂൾ ചുമരുകളിൽ ഇടം നേടിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

