കൽപറ്റ ∙ ഗ്രാമീണത തുടിക്കുന്ന നാട്ടുപദങ്ങളുടെ മനോഹാരിത തേടി ഒരു പദയാത്ര. മലയാള സാഹിത്യത്തിന്റെ മഹോത്സവ വേദിയെ ലക്ഷ്യമാക്കിയുള്ള ആ പദയാത്ര ഇന്നു വയനാട്ടിലെത്തും.
കൊച്ചിയിൽ നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് കലാ സാഹിത്യോത്സവത്തിനു മുന്നോടിയായി നടക്കുന്ന പദയാത്രയാണ് ഇന്നു വയനാട്ടിൽ പ്രവേശിക്കുന്നത്. കഴിഞ്ഞവർഷം ഹോർത്തൂസ് ആദ്യപതിപ്പിനു വേദിയായതു കോഴിക്കോട് കടപ്പുറമാണ്.
അന്ന് ഉത്സവത്തിനു മുന്നോടിയായി ജില്ലയിലെ ക്യാംപസുകളിലൂടെ അക്ഷരയാത്ര നടത്തിയിരുന്നു.
ഇത്തവണ നാട്ടുപദങ്ങൾ തേടിയാണു പദയാത്ര വരുന്നത്. കഴിഞ്ഞ 5ന് കൊച്ചിയിൽനിന്നാണു പദയാത്ര തുടങ്ങിയത്.
ഹോർത്തൂസ് പദയാത്രയുടെ വയനാട്ടിലെ പര്യടനം ഇന്ന് 10.30ന് കൽപറ്റ എൻഎംഎസ്എം ഗവ. കോളജിലാണു തുടങ്ങുക.
വയനാട്ടുകാർ പറഞ്ഞുശീലിച്ച ഒരു പദം ഹോർത്തൂസിന്റെ പദപുസ്തകത്തിൽ എഴുതിച്ചേർക്കും. പിന്നീട് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടക്കും. 11.45ന് നടവയൽ സിഎം കോളജിലാണു പദയാത്രയ്ക്കു സ്വീകരണം നൽകുക.
തുടർന്ന് 2.30 ഓടെ പുൽപള്ളി ജയശ്രീ കോളജിലും പദയാത്ര എത്തും. സംസ്ഥാനമൊട്ടാകെ കറങ്ങി ശേഖരിച്ച പദങ്ങളുമായി പദയാത്ര 26ന് കൊച്ചിയിലെ ഹോർത്തൂസ് വേദിയിൽ സമാപിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

