കണ്ണൂർ ∙ജില്ലയിൽ വിവിധ വിദ്യാഭ്യാസ ഓഫിസുകളിൽ വിജിലൻസ് പരിശോധന. ഡിഇഒ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, വിഎച്ച്എസ്ഇ പയ്യന്നൂർ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്, ഹയർ സെക്കൻഡറി വിഭാഗം റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് കണ്ണൂർ എന്നീ ഓഫിസുകളിലാണ് പരിശോധന നടത്തിയത്.
ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിലുള്ള പരിശോധന. ചില സ്കൂളുകളിൽ നേരിട്ട് പരിശോധന നടത്തി.
ഓലയമ്പാടിക്കടുത്തുള്ള എയ്ഡഡ് സ്കൂളിൽ കുട്ടികളുടെ എണ്ണം കൂട്ടിച്ചേർത്തതായി കണ്ടെത്തി. ഡിവിഷനുകൾ ഇതേ തുടർന്ന് നിലനിർത്തിയതായും പരിശോധനയിൽ വ്യക്തമായി.
തലശ്ശേരിയിലെ ഒരു സ്കൂളിൽ 28 കുട്ടികൾ ഒരു ക്ലാസുകളിൽ പഠിക്കുന്നതായി രേഖയുണ്ടെങ്കിലും 9 പേർ മാത്രമേ ഉള്ളൂവെന്നു പരിശോധനയിൽ തെളിഞ്ഞു. ഭിന്നശേഷി സംവരണ നിയമനം പാടേ അട്ടിമറിച്ച് ജോലി നേടിയതായും കണ്ടെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറെ പേർ ഇത്തരത്തിലുണ്ടെന്നാണു കണ്ടെത്തൽ. കാഴ്ച്ചയില്ലെന്ന സർട്ടിഫിക്കറ്റ് നേടി ജോലി നേടിയവർക്ക് മോട്ടർ വാഹന വകുപ്പ് ലൈസൻസ് ഉള്ളതായും വ്യക്തമായിട്ടുണ്ട്.
വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കേസ് റജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടി ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

