കണ്ണൂർ ∙ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ എങ്ങനെ ബസുകൾ പുറത്തിറങ്ങും? കണ്ണൂർ കെഎസ്ആർടിസി ഡിപ്പോക്കാണ് ഈ ദുര്യോഗം.ഡിപ്പോയ്ക്കു മുൻപിൽ നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടെങ്കിലും ബസുകൾ മിക്കതും നിർത്തിയിടുന്നത് ഡിപ്പോയിൽനിന്നു പുറത്തേക്കുള്ള വഴിയുടെ മുന്നിലാണ്. ഇതോടെ ദീർഘദൂര ബസുകളടക്കം മിനിറ്റുകളോളം കവാടത്തിൽ കുടുങ്ങുന്നു.
ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കത്തിനും ഇത് ഇടയാക്കുന്നുണ്ട്.നഗരത്തിലെ പ്രധാന ജംക്ഷൻ കൂടിയാണ് കാൽടെക്സ്.
വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളും ഇതുവഴിയാണ് പോകുന്നത്. ഒട്ടേറെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്കു മുൻപിൽ ബസുകൾ നിർത്തിയിടാത്തതും റോഡിൽ ക്രമമമില്ലാതെ നിർത്തിയിടുന്നതും വലിയ പ്രശ്നമാണ്. യാത്രക്കാരാകട്ടെ ബസ് കിട്ടാനായി അങ്ങോട്ടുമിങ്ങോട്ടും ഓടുകയുമാണ് ചെയ്യാറ്.
ഇത് അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.
പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് ഇവിടെ ഉണ്ടാകാറുണ്ട്. ഓരോ സ്ഥലത്തേക്കുമുള്ള ബസുകൾ യാത്രക്കാരെ കയറ്റേണ്ടത് എവിടെയായിരിക്കണം എന്നെഴുതിയ ബോർഡുകൾ വച്ച് നേരത്തേ മുനിസിപ്പൽ അധികൃതരും പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിർഭാഗ്യവശാൽ തുടർനടപടികൾ ഇല്ലാതായി. അധികം വൈകാതെ പഴയപടിയിലേക്കു കാര്യങ്ങൾ എത്തി.
പൊലീസ് വീണ്ടും ഇടപെടണമെന്ന ആവശ്യമുയരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

