ശബരിമല ∙ മണിക്കൂറുകൾ ക്യൂ നിന്നിട്ടും സന്നിധാനത്ത് എത്താൻ കഴിയാതെ മരക്കൂട്ടത്തുനിന്നു നിരാശയോടെ മലയിറങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ കണ്ടെത്തി പൊലീസ് മടക്കി കൊണ്ടുവന്നു ദർശന സൗകര്യം ഒരുക്കി. കൊല്ലം പാരിപ്പള്ളി സ്വദേശികളായ ശ്രീകുമാരി, ഷൈലജ, ഇന്ദിര, കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളി, ഉഷാകുമാരി എന്നിവരും 3 കുട്ടികളും ഉൾപ്പെട്ട
8 അംഗ സംഘത്തെയാണ് നിലയ്ക്കൽനിന്നു തിരിച്ചെത്തിച്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദർശന സൗകര്യം ഒരുക്കിയത്.
ഇവരിൽ 3 സ്ത്രീകൾ ഹൃദ്രോഗികളാണ്. തിക്കും തിരക്കും കാരണം ശ്വാസം മുട്ടി.
തുടർന്ന് സന്നിധാനത്തേക്കു പോകാൻ കഴിയാതെ മരക്കൂട്ടത്തുനിന്ന് ഇവർ മടങ്ങി.സംഭവം വാർത്തയായതോടെ പൊലീസ് ഇവരെ നിലയ്ക്കൽ നിന്നു കണ്ടെത്തി. തിരികെ പമ്പയിൽ എത്തിച്ചു.
ആംബുലൻസ് ക്രമീകരിച്ച് സന്നിധാനത്ത് കൊണ്ടുവന്നാണ് ദർശനം നടത്തിച്ചത്.
ഇവർക്കു പതിനെട്ടാംപടി കയറാനും ദർശനത്തിനും പൊലീസ് പ്രത്യേക ക്രമീകരണം ഒരുക്കി. എഡിജിപിക്ക് നന്ദി പറഞ്ഞാണ് ഇവർ മലയിറങ്ങിയത്. വെർച്വൽ ക്യൂ പാസ് ഉള്ള ഒരാൾ പോലും ദർശനം നടത്താതെ മടങ്ങരുത് എന്നാണു പൊലീസിന്റെ നിലപാടെന്ന് എഡിജിപി എസ്.
ശ്രീജിത്ത് പറഞ്ഞു. ഏതു സാഹചര്യത്തിലും പൊലീസിനെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

