വണ്ടിത്താവളം ∙പട്ടഞ്ചേരി പഞ്ചായത്തിലെ സിറ്റിങ് വാർഡുകളായ 5, 16 എന്നിവ നിലനിർത്താൻ കോൺഗ്രസ് രംഗത്തിറക്കുന്നതു ദമ്പതികളെ. പട്ടഞ്ചേരി പനങ്കാവിൽ താമസിക്കുന്ന കെ.
പ്രദീപും ഭാര്യ വി. ശൈലജ പ്രദീപുമാണു തൊട്ടടുത്ത വാർഡുകളിൽ മത്സരിക്കുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ വി.ശൈലജ പ്രദീപ് കഴിഞ്ഞ തവണ മത്സരിച്ചു വിജയിച്ച പതിനഞ്ചാം വാർഡ് നിലവിൽ വനിതാ സംവരണമായ പതിനാറായി. ഇവിടെയാണു ശൈലജ മത്സരിക്കുന്നത്.
സിആർപിഎഫിൽ നിന്നു കോൺസ്റ്റബിളായി വിരമിച്ച കെ. പ്രദീപ് വണ്ടിത്താവളത്തു സൂപ്പർമാർക്കറ്റ് നടത്തുകയാണ്. ആദ്യമായി മത്സരത്തിനിറങ്ങുന്ന പ്രദീപ് പട്ടികജാതി വാർഡായ പനങ്കാവിൽ ( വാർഡ് 5) നിന്നാണു ജനവിധി തേടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

