കോയമ്പത്തൂർ ∙ രാജ്യത്ത് പ്രകൃതിസൗഹൃദ കൃഷി വ്യാപകമാക്കാനായി വർഷത്തിൽ ഒരേക്കറിൽ ഒരു വിളവെങ്കിലും ജൈവകൃഷി നടത്താൻ പ്രേരിപ്പിക്കുന്ന ‘ഒരു ഏക്കർ: ഒരു സീസൺ’ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോയമ്പത്തൂരിൽ ഇന്നലെ ആരംഭിച്ച ദക്ഷിണേന്ത്യൻ പ്രകൃതി, ജൈവകൃഷി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൈവകൃഷി പൂർണമായും ശാസ്ത്രീയ രീതിയിൽ നടപ്പിലാക്കണം.
ഐഎസ്ആർഒയിലെയും വിദേശത്തെയുമൊക്കെ ജോലി ഉപേക്ഷിച്ച് പ്രകൃതികൃഷി തിരഞ്ഞെടുത്തവരെ കണ്ടപ്പോൾ വളരെയേറെ ബഹുമാനം തോന്നി. വരുംവർഷങ്ങളിൽ ഇന്ത്യൻ കാർഷിക രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്കായി താൻ കാത്തിരിക്കുന്നു.
11 വർഷത്തിനിടെ കർഷകർക്കായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കി.
ദക്ഷിണേന്ത്യയിലാണു കൂടുതലായി ജൈവകൃഷിയിലേക്കു കർഷകർ തിരിഞ്ഞിരിക്കുന്നത്. തമിഴ്നാട്ടിൽ 35,000 ഹെക്ടർ നിലം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തെങ്ങ്, കമുക് എന്നിവയോടൊപ്പം ഇടവിളയായി മറ്റു കൃഷികളും പരീക്ഷിക്കുന്നുണ്ട്. ഇതുപോലെ മറ്റിടങ്ങളിലും പ്രധാന കൃഷിക്കൊപ്പം ഇടവിളയായി ചെറുധാന്യങ്ങൾ ഉൾപ്പെടെ കൃഷിചെയ്യാൻ കർഷകർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21ാം ഗഡു വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. 9 കോടി കർഷകർക്കായി 18,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പ്രകൃതികൃഷി സംബന്ധിച്ചുള്ള 17 സ്റ്റാളുകൾ പ്രധാനമന്ത്രി സന്ദർശിച്ചു.
50 ജൈവ, പ്രകൃതികൃഷി വിദഗ്ധരുമായി സംവദിച്ച ശേഷം വൈകിട്ട് ഡൽഹിയിലേക്കു മടങ്ങി. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നു കൊഡിസിയ ട്രേഡ് സെന്ററിലെ വേദിയിലേക്ക് എത്തിയ പ്രധാനമന്ത്രിയെ കർഷകക്കൂട്ടായ്മ ഓർഗനൈസർ പി.ആർ.പാണ്ഡ്യൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. സംസ്ഥാന ഗവർണർ ആർ.എൻ.രവി, കേന്ദ്രമന്ത്രി എൽ.മുരുകൻ, തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

