പാലക്കാട് ∙ തായ്ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ് നിയന്ത്രിക്കാൻ പട്ടാമ്പി പെരുമുടിയൂർ സ്വദേശി ഡോ.എം.എസ്.ഗോവിന്ദൻകുട്ടിയെ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ തിരഞ്ഞെടുത്തു. ഇന്നു മുതൽ 30 വരെയുള്ള മത്സരങ്ങളിൽ സെക്ടർ ആർബിറ്റർ ആണു ഗോവിന്ദൻകുട്ടി.
ഇന്ത്യയിൽ നിന്നു സെക്ടർ ആർബിറ്ററായി നാലുപേരെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.
ഇതിൽ ഏക മലയാളിയാണു ഗോവിന്ദൻകുട്ടി. ഫിഡെ ഫെയർ പ്ലേ എക്സ്പർട്ടും കേരള ആരോഗ്യ സർവകലാശാല സ്പോർട്സ് കോഓർഡിനേറ്ററും ചെസ് അസോസിയേഷൻ കേരള ജോയിന്റ് സെക്രട്ടറിയുമായ ഗോവിന്ദൻകുട്ടി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കായിക വിഭാഗം ഡയറക്ടറും പി.കെ.ദാസ് മെഡിക്കൽ കോളജ് കായിക വകുപ്പു മേധാവിയുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

