പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടപ്പാക്കിയ ‘കപ്പൽ വിലക്കിൽ’ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻ. ഇന്ത്യയിലെ തുറമുഖങ്ങളിൽ അടുക്കുന്നതിൽ നിന്ന് പാക്കിസ്ഥാനി കപ്പലുകളെയും പാക്കിസ്ഥാനി ചരക്കുമായി എത്തുന്നവയെയും മേയ് രണ്ടുമുതലായിരുന്നു ഇന്ത്യ വിലക്കിയത്.
വിലക്കിനെ തുടർന്ന് ബങ്കറിങ്ങിനും പാക്കിസ്ഥാൻ കനത്ത ആഘാതം നേരിട്ടുവെന്നാണ് പാക്കിസ്ഥാനി മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലുകളിൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയയാണിത്.
ഇന്ത്യൻ തുറമുഖങ്ങളിലും സിംഗപ്പുർ, ഫുജൈറ എന്നിവിടങ്ങളിലുമായിരുന്നു പാക്ക് കപ്പലുകൾ ഇന്ധനം നിറച്ചിരുന്നത് (ബാങ്കറിങ്).
ഇന്ത്യയുടെ വിലക്കിന് പിന്നാലെ സിംഗപ്പുരിനെയും ഫുജൈറയെയും അമിതമായി ആശ്രയിക്കേണ്ടി വന്നത് സാമ്പത്തികമായി വൻ തിരിച്ചടിയായി. പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്താദ്യമായി, കറാച്ചി തുറമുഖത്ത് ബങ്കറിങ് നടപടികൾക്ക് പാക്കിസ്ഥാൻ തുടക്കമിട്ടിട്ടുണ്ട്.
ഒരു ഡച്ച് കമ്പനിയുടെ സഹായത്തോടെയാണിത്.
ഇന്ത്യൻ വിലക്കുമൂലം മദർ വെസ്സലുകൾ (വമ്പൻ ചരക്കുകപ്പലുകൾ) പാക്കിസ്ഥാനിലേക്ക് എത്തുന്നില്ലെന്നും ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അധികമായി 30 മുതൽ 50 ദിവസം വരെ വേണ്ടിവരുന്നതായും കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കിയിരുന്നു. ചരക്കുനീക്കത്തിന് കൂടുതൽ സമയമെടുക്കുന്നത് ഓർഡറുകൾ നഷ്ടപ്പെടാനും ചില ചരക്കുകൾ മോശമാകാനും ഇടവരുത്തി.
പാക്കിസ്ഥാനി തുറമുഖങ്ങളിലേക്ക് ചരക്കുകളെത്തിക്കാൻ ഫീഡർ വെസ്സലുകളെ ആശ്രയിക്കേണ്ട
സ്ഥിതിയാണ്. ഇതു ചരക്കുനീക്കച്ചെലവും ഫീസും കൂടാനിടയാക്കി.
ഇൻഷുറൻസ് ചെലവ് വർധിച്ചു. കടുത്ത സാമ്പത്തികഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന്, ഇന്ത്യയുടെ കപ്പൽ വിലക്കിനെ തുടർന്ന് ഇറക്കുമതിച്ചെലവ് വർധിച്ചതും ആഘാതമായി.
ഇതുമൂലം വിദേശ നാണയ ശേഖരത്തിലും ഇടിവുണ്ടായി. ഇതോടെ, നിരവധി ഉൽപന്നങ്ങളുടെ ഇറക്കുമതി പാക്കിസ്ഥാൻ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

