പാനൂർ ∙ കാൽ നടയാത്രക്കാരിയായ യുവതിയുടെ മുഖത്ത് സ്പ്രേ അടിച്ച് മാല കവരാൻ ശ്രമം. കൂത്തുപറമ്പിലെ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനയ്ക്ക് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് അതിക്രമമുണ്ടായത്.
പാനൂർ – കൂത്തുപറമ്പ് റോഡിൽ ബസിറങ്ങി അയ്യപ്പക്ഷേത്രത്തിനടുത്തുള്ള ഇടവഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു അക്രമം. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം യുവതിയുടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു.
മുഖത്ത് നീറ്റലുണ്ടായതോടെ യുവതി ബഹളം വച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ബൈക്കിലെത്തിയവർ രക്ഷപ്പെട്ടു.
ഷിജിനയുടെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചുവരികയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

