മുംബൈ∙ ക്രിസ്മസ് ദിനത്തിൽ സർവീസുകൾ ആരംഭിക്കുമെങ്കിലും നവിമുംബൈ വിമാനത്താവളം അടുത്ത വർഷം ഫെബ്രുവരി മുതലായിരിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കൊച്ചി, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് അഹമ്മദാബാദ് ഉൾപ്പെടെ 16 നഗരങ്ങളിലേക്കും തിരിച്ചും 46 സർവീസുകളുണ്ടായിരിക്കും.
രാവിലെ 8 മുതൽ രാത്രി 8 വരെ 12 മണിക്കൂറായിരിക്കും പ്രവർത്തനം.
ഫെബ്രുവരിയിൽ സർവീസ് 68 ആയി ഉയരും. ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ 6E460 യാത്രാ വിമാനം 25ന് രാവിലെ 8ന് ആദ്യ ലാൻഡിങ് നടത്തും.
ഹൈദരാബാദിലേക്കാണ് ആദ്യ വിമാനം പുറപ്പെടുന്നത്; 8.40ന് ഇൻഡിഗോയുടെ തന്നെ 6E882.
കഴിഞ്ഞ മാസം 8ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പിന് 74ശതമാനവും സർക്കാർ ഏജൻസിയായ സിഡ്കോയ്ക്ക് 26 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നടത്തിപ്പു ചുമതല അദാനി ഗ്രൂപ്പിനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

