പയ്യാവൂർ ∙ മറ്റുള്ളവരെ കേൾക്കാനുള്ള സന്നദ്ധതയും എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സുമാണ് യഥാർഥ വിശ്വാസിക്ക് വേണ്ടതെന്ന് തലശ്ശേരി ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു.
അഖില ലോക പ്രാർഥനാ വാരാചരണത്തിന്റെ ഭാഗമായി ചെമ്പേരി വൈഎംസിഎ നടത്തിയ പ്രാർഥനാ വാരാചരണത്തിന്റെ സമാപന സമ്മേളനം ചെമ്പേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ചെമ്പേരി വൈഎംസിഎയുടെ ഡയാലിസിസ് സെന്റർ, ക്ലെമൻസ സഹായ പദ്ധതികളുടെ ഉദ്ഘാടനവും മാർ ജോർജ് ഞരളക്കാട്ട് നിർവഹിച്ചു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പൗളിൻ തോമസ്, വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ്, ജോമി ചാലിൽ, റോബി ഇലവുങ്കൽ, ഷൈബി കുഴിവേലിപ്പുറത്ത്, സജി കാക്കനാട്ട്, ജോസ് മേമടം എന്നിവർ പ്രസംഗിച്ചു.
ഡയാലിസിസ് പദ്ധതിയുടെ ആദ്യ ഗഡു പ്രകാശ് ജോണിന് മാർ ഞരളക്കാട്ട് കൈമാറി.
ക്ലെമൻസ പദ്ധതിയുടെ ആദ്യഗഡു ടിഎസ്എസ്എസ് പ്രതിനിധി പൗളിൻ തോമസ് കാവനാടിയിലിന് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

