മാനന്തവാടി ∙ രാത്രിയിൽ നടത്തിയ റോഡ് നവീകരണം നേരം വെളുത്തതോടെ തകർന്നെന്നു പരാതി. കൊയിലേരി–പയ്യമ്പള്ളി റോഡിലെ അശാസ്ത്രീയ നിർമാണത്തിനംതിരെയാണു നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നത്. കരാറുകാരനും ഉദ്യോഗസ്ഥർക്കും എതിരെ നടപടി വേണം എന്നാണ് ആവശ്യം. ശനിയാഴ്ച രാത്രിയിൽ എമർജൻസിയായി പൂർത്തിയാക്കിയ റോഡാണ് നേരം വെളുത്തപ്പോൾ താറുമാറായി കിടക്കുന്നത് ജനശ്രദ്ധയിൽ പെട്ടത്.
പ്രദേശവാസികളുടെ കണ്ണിൽ പൊടിയിടാൻ പൂർത്തിയാക്കിയ റോഡ് പൂർണമായും റീ ടാർ ചെയ്യണമെന്ന് ബിജെപി പയ്യമ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊയിലേരിയിൽ നിന്ന് പയ്യമ്പള്ളി വരയുള്ള 4 കിലോമീറ്റർ റോഡാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥ മൂലം തകർന്നു തരിപ്പണമായത്. ശശി എടപ്പടി, വിൽഫ്രഡ് ജോസ്, അമൽ കൊയിലേരി, സുനിൽ വള്ളിയൂർക്കാവ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

