പത്തനംതിട്ടയിൽ ഹോട്ടലില്‍ കയറി ഉടമയുടെ മകനെ പോലീസ് മര്‍ദിച്ചു; ജീപ്പിലേക്ക് വലിച്ചിഴയ്ച്ചു; സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദനം; പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
സ്വന്തം ലേഖിക
പത്തനംതിട്ട: ഹോട്ടലില്‍ കയറി ഉടമയുടെ മകനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മണ്ണില്‍ റസ്റ്ററന്റിന്റെ ഉടമയുടെ മകൻ ആല്ബിയെയാ(19)ണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറന്മുള പോലീസ് സ്റ്റേഷനിലെ എസ്ഐ ജയൻ അകാരണമായി മര്‍ദിച്ചെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടലിന്റെ കൗണ്ടറില്‍ ഇരിക്കുകയായിരുന്ന എല്‍എല്‍ബി വിദ്യാര്‍ഥി കൂടിയായ ആല്‍ബിനെ പിടിച്ചിറക്കി മര്‍ദിക്കുകയും ജീപ്പിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചും ആല്‍ബിനെ മര്‍ദിച്ചു. പരിക്കേറ്റ ആല്ബിൻ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹോട്ടലിലെ ഇതര സംസ്ഥാന തൊഴിലാളി ആറന്മുള സ്റ്റേഷനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹോട്ടലിലെത്തിയത്. ഇയാള്‍ക്ക് ഹോട്ടല്‍ ഉടമ പണം നല്‍കാനുണ്ടെന്നും നാട്ടിലേക്ക് അയയ്ക്കുന്നില്ലെന്നുമാണ് മൊഴി നല്‍കിയത്.
എന്നാല്‍, ഹോട്ടല്‍ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ വന്നതിനുശേഷം വിഷയം പരിഹരിക്കാമെന്ന് ആല്ബിൻ അറിയിച്ചിരുന്നു. പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ഇതുതന്നെ അറിയിച്ചിരുന്നതായി അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, സെക്രട്ടറി എ.വി. ജാഫര്‍, റോയ് മാത്യൂസ്, കെ.എം. രാജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]