കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടനപാതയായ പൊൻകുന്നം – വിഴിക്കത്തോട് – കുറുവാമൂഴി– എരുമേലി റോഡിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. തിങ്കളാഴ്ച കെവിഎംഎസ് ജംക്ഷനു സമീപം ശബരിമല തീർഥാടകരുടെ വാഹനം റോഡിൽ തലകീഴായി മറിഞ്ഞിരുന്നു.
യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മണ്ഡല – മകരവിളക്കു കാലത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ്.
12 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ പലഭാഗങ്ങളിലും 8 മീറ്ററിൽ താഴെ മാത്രമാണ് വീതി.
കെവിഎംഎസ് ജംക്ഷൻ മുതൽ മണ്ണംപ്ലാവ് വരെയുള്ള 5 കിലോമീറ്ററോളം ഭാഗം അപകട സാധ്യതയേറിയ മേഖലയാണ്.
വളവുകളും കയറ്റിറക്കങ്ങളും ഉള്ള ഇവിടെ ആവശ്യത്തിനു മുന്നറിയിപ്പു ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ജംക്ഷനുകളിലും നാൽക്കവലകളിലും ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളും വെളിച്ചവുമില്ല.
ഗ്രാമദീപം ജംക്ഷൻ മുതൽ എൻഎസ്എസ് കരയോഗം വരെയുള്ള 500 മീറ്റർ ദൂരം കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവുമാണ്.
കാൽനടയാത്ര പ്രയാസം
വാഹനത്തിരക്കേറിയതോടെ റോഡിൽ കാൽനടയാത്ര ബുദ്ധിമുട്ടിലായി. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ സുരക്ഷിതമായി വശത്തേക്കു മാറി നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയുണ്ട്.മണ്ഡലകാലത്ത് കോട്ടയം, പാലാ വഴിയെത്തുന്ന തീർഥാടക വാഹനങ്ങൾ മുഴുവൻ ദേശീയ പാതയിൽ പൊൻകുന്നം കെവിഎംഎസ് ജംക്ഷനിൽ നിന്നു തിരിഞ്ഞു ഇതുവഴിയാണ് എരുമേലിക്കു പോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

