ചെറുവത്തൂർ ∙ സമരം തുടങ്ങി ദിവസങ്ങൾ പിന്നിടുന്നു. സൗകര്യപ്രദമായ അടിപ്പാത ലഭിക്കുന്നത് വരെ സമരത്തിൽനിന്ന് പിന്മാറില്ലെന്നു സമര സമിതി പ്രവർത്തകർ. ചെറുവത്തൂർ ടൗണിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ദേശീയപാത കുറുകെ കടക്കുന്നതിന് വേണ്ടി ഇപ്പോൾ ഒരുക്കിയ പാത ഗുഹയ്ക്കു സമാനമാണ് ഇരുചക്ര വാഹനങ്ങൾ കടന്നുപോകണമെങ്കിൽ തന്നെ തല താഴ്ത്തി പിടിച്ചുവേണം കടന്നുപോകാൻ.
ഇതിന്റെ അകത്തുകൂടി സമാന്തര പാതയിലേക്ക് ഇറങ്ങുന്നതാകട്ടെ വലിയ അപകടങ്ങൾക്കു വഴിയൊരുക്കുന്ന അവസ്ഥയാണ്.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ പോകുന്നവർ ഇതിന്റെ അകത്തുകൂടിയാണ് നടന്നുപോകുന്നത്. സന്ധ്യ മയങ്ങിയാൽ ഇതിനകത്ത് ഇരുട്ടു പരക്കും.
വെളിച്ചമില്ലാത്തത് സ്ത്രീ യാത്രക്കാർക്ക് മറ്റും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. താൽക്കാലിക സംവിധാനം എന്ന നിലയിൽ ഇവിടെ ഒരുക്കിയ ഈ അടിപ്പാത മാറ്റി സൗകര്യപ്രദമായ രീതിയിൽ നിർമിക്കണമെന്ന ആവശ്യവുമായിട്ടാണ് കർമസമിതിയുടെ നേതൃത്വത്തിൽ ഇവിടെ അനിശ്ചിതകാല സമരം തുടങ്ങിയത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ദിവസങ്ങൾ പിന്നിട്ടു.
വിവാഹ വാർഷികം വരെയുള്ള ആഘോഷങ്ങൾ നാട്ടുകാർ സമരപ്പന്തലിലേക്ക് മാറ്റുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, സർവകക്ഷി നേതാക്കളായ പി.വിജയകുമാർ, കെ.കെ കുമാരൻ, മുകേഷ് ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പി.പി.മുസ്തഫ, സി.രഞ്ജിത്ത്, എസ്.എൻ.രഞ്ജിത്ത്, പ്രസ് ഫോറം ഭാരവാഹികളായ ടി.രാജൻ, ഉദിനൂർ സുകുമാരൻ തുടങ്ങിയവർ സമരമുഖത്ത് ഉണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

