പാലക്കാട് ∙ ജില്ലയിൽ അപകടഭീഷണി നേരിടുന്ന വാട്ടർ ടാങ്കുകൾ ജല അതോറിറ്റി മുൻഗണനാക്രമം നിശ്ചയിച്ച് പൊളിച്ചു നീക്കും. ജനവാസ മേഖലയിലുള്ളവയാണ് ആദ്യം പൊളിക്കുക.
ഇത്തരം വാട്ടർ ടാങ്കുകളുടെ കണക്കുകൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. ജില്ലയിൽ 22 വാട്ടർ ടാങ്കുകൾ അപകടഭീഷണിയിലാണെന്നു നേരത്തേ റിപ്പോർട്ട് വന്നിരുന്നു.
ഇവയിൽ മിക്ക ടാങ്കുകളും ഇപ്പോൾ ഉപയോഗിക്കുന്നില്ല. എലവഞ്ചേരി വട്ടേക്കാട് സ്കൂൾ കോംപൗണ്ടിനുള്ളിലെ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കാണ് ആദ്യം പൊളിച്ചുനീക്കുക.ഇതിനു ടെൻഡർ നടപടിയായി.15 ലക്ഷം രൂപ അനുവദിച്ചു.
ഈ ടാങ്ക് ഒരു വർഷത്തിലേറെയായി ഉപയോഗിക്കുന്നില്ല.
കൊല്ലങ്കോട് ചിക്കണാംപാറ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകളും പൊളിച്ചുനീക്കാനുള്ള നടപടി ഉടൻ പൂർത്തീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമേ ടെൻഡർ ഉൾപ്പെടെയുള്ളവയിലേക്കു കടക്കുകയുള്ളൂ.
മാട്ടുമന്ത, പുതുപ്പരിയാരം, കൊടുവായൂർ തുടങ്ങിയ സ്ഥലങ്ങളിലും അപകട ഭീഷണിയുള്ള ടാങ്കുകളുണ്ട്. ജലജീവൻ മിഷന്റെയും ജല അതോറിറ്റിയുടെയും മറ്റു ടാങ്കുകളുള്ളതിനാൽ ജല വിതരണത്തിനു തടസ്സമുണ്ടാകില്ല.
ജലജീവൻ മിഷന്റെ കുമ്പളക്കോട് ടാങ്ക്, ജല അതോറിറ്റിയുടെ മീങ്കരയിലെ ടാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് എലവഞ്ചേരിയിലേക്കു ജലവിതരണം നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

