പടിഞ്ഞാറത്തറ ∙ തിരഞ്ഞെടുപ്പ് ചർച്ചയിൽ ചൂടു പിടിച്ചു പൂഴിത്തോട് റോഡ്. റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു വൻ സമരങ്ങളും ജനകീയ സദസ്സുകളും തുടരുന്നതിനിടെയാണു തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്.
അതോടെ സമരങ്ങൾക്കു ചെറിയ ഇടവേളയായെങ്കിലും ഇപ്പോൾ റോഡ് വിഷയം സജീവ ചർച്ചയാവുകയാണ്. ബദൽ റോഡ് എന്ന ആവശ്യം വോട്ടർമാർ ശക്തമായി ഉന്നയിക്കുമെന്ന് ഉറപ്പായതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും തയാറാക്കുകയാണ്.
നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന ഏക വിഷയമായതിനാൽ അതീവ പ്രാധാന്യത്തോടെയാണു രാഷ്ട്രീയ പാർട്ടികൾ ഇതിനെ കാണുന്നത്.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ 1,2,15,16,17,18 വാർഡുകളിലൂടെയാണു നിർദിഷ്ട റോഡ് കടന്നു പോകുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടികളും റോഡിന് അനുകൂല നിലപാട് തന്നെയാണു വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ റോഡുമായി ബന്ധപ്പെട്ട നടപടികൾ സ്തംഭിച്ച നിലയിലാണ്.
റോഡിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിനു ശേഷം ഡിപിആർ തയാറാക്കാനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണു പെരുമാറ്റച്ചട്ടം നിലവിൽ വന്നത്.
റോഡിനായുള്ള നടപടികളെ പെരുമാറ്റച്ചട്ടം ബാധിക്കരുതെന്നു ആവശ്യം ഉയർന്നിരുന്നു. തദ്ദേശ തിരഞ്ഞെുപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതോടെ വീണ്ടും പെരുമാറ്റച്ചട്ടം നിലവിൽ വരികയും അതോടെ തുടർനടപടികൾ അനന്തമായി നീളാൻ സാധ്യതയുള്ളതും വൻ ആശങ്കയ്ക്ക് കാരണമാണ്. പിന്നാലെ മഴക്കാലം കൂടി എത്തുന്നതോടെ നടപടികൾ പൂർണമായും മുടങ്ങും.
അതോടെ പെരുമാറ്റച്ചട്ടത്തിൽ ഇളവു വരുത്താനുള്ള നടപടി വേണമെന്നാണു നാട്ടുകാരും റോഡ് കർമ സമിതിയും ആവശ്യം ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ചർച്ചകളിൽ റോഡും ഇടം പിടിച്ചതോടെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പ്രതികരണവുമായി രംഗത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

