തിരുവനന്തപുരം ∙ പ്രസിദ്ധ ന്യൂറോ സര്ജൻ ഡോ. ഉഷ ഷാജഹാന്റെ പെയിന്റിങ്ങുകളുടെ പ്രദർശനം നവംബർ 22ന് പ്ലാമൂട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കും.
ജലച്ചായത്തിലും ആക്രിലിക്കിലും എണ്ണച്ചായത്തിലും ഒരു പോലെ വൈദഗ്ധ്യമുള്ള ഡോക്ടര്‍ ചിത്രകല പ്രഫഷണായി അഭ്യസിച്ചിട്ടില്ല. ചിത്രങ്ങളിലെ വര്ണ്ണസമൃദ്ധിയും ടോണും സൂക്ഷ്മാംശങ്ങളില്‍ പുലര്‍ത്തുന്ന ശ്രദ്ധയുമാണ് ഡോ.
ഉഷയുടെ പെയിന്റിങ്ങുകളുടെ പ്രത്യേകത.
ആത്മീയ തലത്തിലുള്ളൊരു അടുപ്പമാണ് തനിക്ക് ചിത്രകലയുമായുള്ളതെന്നാണ് ഡോ. ഉഷ പറയുന്നത്.
ന്യൂറോ സർജറി അതീവ ശ്രദ്ധയോടെ സമയമെടുത്ത് ചെയ്യേണ്ട ജോലിയാണ്.
അതിന് ഏറെ ക്ഷമയും നിരന്തര പരിശ്രമവും സമര്‍പ്പണവും ആവശ്യമുണ്ട്. അതുപോലെ തന്നെയാണ് തനിക്ക് ചിത്രരചനയുമെന്ന് അവര്‍ പറയുന്നു.
വളരെ ശ്രദ്ധയോടെ ക്ഷമാപൂര്‍വമാണ് ഓരോ ചിത്രവും പൂര്‍ത്തിയാക്കുന്നത്. സില്‍ക്കില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ സഹോദരന് ശ്രമങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഡോക്ടറുടെ കുടുംബത്തിലാരും ചിത്രരചനയിലേക്കു തിരിഞ്ഞിട്ടില്ല.
ചിത്രകലയില്‍ തനിക്ക് വാസനയുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് പന്ത്രണ്ടാം ക്ലാസില്‍ സുഹൃത്തായിരുന്ന ശ്രീദേവി ലക്ഷ്മിക്കുട്ടി ആയിരുന്നെന്ന് ഡോക്ടര്‍ പറയുന്നു.
ബയോളജി റെക്കോര്‍ഡ് ബുക്കില്‍ വരച്ച ചിത്രങ്ങളാണ് അവരെ അതിനു പ്രേരിപ്പിച്ചത്. മനോഹരമായിരുന്നു അതെന്നായിരുന്നു കണ്ടെത്തല്‍.
ഏകദേശം മുപ്പതു വയസിനടുത്തുവരെ ഈ താല്പര്യം നിലനിര്‍ത്താന്‍ കഴിഞ്ഞു. പിന്നീട് പൂര്‍ണ്ണ ശ്രദ്ധ ന്യൂറോ സർജറിയിലായതോടെ രണ്ടു പതിറ്റാണ്ടിലേറെ ഒന്നും വരയ്ക്കാന്‍ കഴിഞ്ഞില്ല.
പഴയ ആന്ധ്രപ്രദേശിലെ കാകതിയ സർവ്വകലാശാലയിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലും തിരുവനന്തപുരം കിംസിലും ന്യൂറോ സർജനായി ജോലി ചെയ്തു.
പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞന് ഐഎസ് ഗുലാത്തിയുടെ പത്നിയും കുടുംബ സുഹൃത്തുമായ ലീലാ ഗുലാത്തിയാണ് ഡോക്ടറെ വീണ്ടും ബ്രഷും ചായവും എടുക്കാന്‍ പ്രേരിപ്പിച്ചത്.
ജാമിനി റോയി ചിത്രങ്ങളുടെ പ്രിന്റുകളില്‍ വന്ന ചില പിശകുകള്‍ തിരുത്താന്‍ അവര്‍ നിയോഗിച്ചത് ഡോ. ഉഷയെയായിരുന്നു.
ലീലാ ഗുലാത്തി തന്നിലര്‍പ്പിച്ച വിശ്വാസമാണ് ചിത്രകലയെ ഗൗരവപൂര്‍വ്വം സമീപിക്കാനും വരയിലേക്കു തിരിച്ചു വരാനും പ്രേരിപ്പിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. ഡോ.
ഉഷയുടെ സോളോ ചിത്രപ്രദര്‍ശനം നവംബര്‍ 26 വരെ നീണ്ടു നിൽക്കും. കാലത്ത് 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശന സമയം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

