ദില്ലി: ബിഹാർ തോൽവിയുർെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു.നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു.അഖിലേഷ് യാദവിനെ നേതാവാക്കണം.ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിനാവില്ലെന്നും മുതിർന്ന നേതാവും ലഖ്നൗ സെൻട്രൽ എം എൽഎയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു.തൃണമൂൽ കോൺഗ്രസും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി പ്രക്ഷോഭം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകും. പാറ്റ്നയില്‍ ചേര്‍ന്ന യോഗം നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു..
പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബിജെപിയും എല്‍ജെപിയും പങ്കിടും.
പാറ്റ്നയില്‍ ചേര്‍ന്ന ആര്‍ജെഡി യോഗം തേജസ്വി യാദവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും, പരാജയപ്പെട്ട
സീറ്റുകളില്‍ ഇഴകീറിയുള്ള പരിശോധന നടക്കുമെന്നും യോഗത്തില്‍ തേജസ്വി യാദവ് പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

