കൊൽക്കത്ത: നഴ്സ് ചമഞ്ഞ് നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തട്ടിയെടുത്ത് യുവതി. കൊൽക്കത്തയിലെ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത്.
ആശുപത്രിയിലെ നഴ്സെന്ന പേരിൽ കുഞ്ഞിന്റെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. സർക്കാർ ആശുപത്രിയിലാണ് വൻ വീഴ്ചയുണ്ടായത്.
മഞ്ജുള ബീബി എന്ന കാശിപൂർ സ്വദേശിയുടെ കുഞ്ഞിനെയാണ് കാണാതായത്. ആശുപത്രിയിലേക്ക് പോവുന്ന വഴിയിൽ ബസിൽ വച്ചാണ് നഴ്സ് എന്ന് പരിചയപ്പെടുത്തിയ യുവതിയെ മഞ്ജുളയെ പരിചയപ്പെടുന്നത്.
ആശുപത്രിയിലേക്ക് ഇരുവരും ഒന്നിച്ചാണ് എത്തിയത്. കുട്ടിയെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്ന് വാങ്ങാൻ സമയത്ത് കുഞ്ഞിനെ മഞ്ജുള യുവതിയെ ഏൽപ്പിച്ചു.
നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണാതെ ആവുകയായിരുന്നു. കുട്ടിയേയും യുവതിയേയും കാണാതെ വന്നതോടെ ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
സിസിടിവി ഫൂട്ടേജുകൾ അടക്കമുള്ളവ പരിശോധിക്കുകയാണെന്നും യുവതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. സൗത്ത് 24 പർഗാന ജില്ലയിൽ കാശിപൂർ സ്വദേശിയുടെ കുഞ്ഞിനെയാണ് കാണാതായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

