എങ്ങനെ വൈറലാകാമെന്നാണ് നോട്ടം. പക്ഷേ, ചിലത് കാഴ്ചക്കാരങ്ങ് വൈറലാക്കും.
അത്തരമൊരു വിവാഹ എന്‍ട്രി വീഡിയോയെ കുറിച്ചാണ്. വിഷ്വൽ എഫക്റ്റിന് വേണ്ടി വിവാഹ പാര്‍ട്ടിയൊരുക്കിയ ഒരു എന്‍ട്രി, കാഴ്ചക്കാരിൽ സൃഷ്ടിച്ച സംശയമാണ് വീഡിയോയെ വൈറലാക്കിയത്.
എവിടെ എപ്പോൾ നടന്ന വിവാഹമാണെന്ന് വീഡിയോയില്‍ വ്യക്തമല്ല. വധുവും വരനും വിവാഹ വേദിയിലേക്ക് കയറുന്ന ഭാഗത്തൊരുക്കിയ ഒരു അലങ്കാരം പെട്ടെന്നുള്ള കാഴ്ചയില്‍ കാഴ്ചക്കാര്‍ക്ക് സൃഷ്ടിച്ച അമ്പരപ്പില്‍ നിന്നാണ് വീഡിയോ വൈറലായത്.
ആർഐപി അല്ല ‘ടെക്നളോജിയ’ വരനും വധുവും വിവാഹ വേദിയിലേക്ക് കയറാന്‍ നിൽക്കുന്നതിന് മുമ്പിലായി വെളുത്ത തുണിയില്‍ പൊതിഞ്ഞ ചില രൂപങ്ങൾ മുന്നില്‍ കിടക്കുന്നത് കാണാം. ഇത് മൃതദേഹം പൊതിഞ്ഞ് വയ്ക്കുന്ന രൂപത്തിന് സമാനമാണ്.
വിവാഹ മണ്ഡപത്തിന് സമീപം വരനും വധുവിനും സമീപം ഇതുപോലൊരു കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ജിജ്ഞാസ ഉണർത്തി. അവര്‍ അടുത്ത ദൃശ്യത്തിനായി കാത്തിരുന്നു.
പിന്നാലെ മുന്നില്‍ ചുരുട്ടി വച്ചിരിക്കുന്ന വെളുത്ത പൊതികളില്‍ വായു നിറയാന്‍ തുടങ്ങുകയും അത് ആനക്കൊമ്പിന്റെ രൂപത്തില്‍ വരനും വധുവിനും കടന്ന് വരാനുളള കമാനമൊരുക്കി. View this post on Instagram A post shared by ghantaa (@ghantaa) പ്രതികരണം എഴുപത് ലക്ഷത്തിലേറെ പേര് കണ്ട
വീഡിയോയില്‍ ഒരു വാചകം എഴുതി ചേർത്തിരിക്കുന്നു.’അതെ, ഞാൻ വിചാരിച്ചു. നിങ്ങൾ വിചാരിച്ചു.
ഞങ്ങൾ വിചാരിച്ചു.’ അതെ, സ്ക്രോൾ ചെയ്ത് വിടുന്നതിനിടെ പെട്ടെന്ന് ഇതുപോലൊരു വീഡിയോ മുന്നിൽ വന്നാല്‍ തീർച്ചയായും, ഞങ്ങൾ അത് സങ്കൽപ്പിക്കുമെന്ന് ഒരു കാഴ്ചക്കാരന് കുറിച്ചു. RIP.
ഓ ക്ഷമിക്കണം! അഭിനന്ദനങ്ങളെന്നായിരുന്നു മറ്റൊരു കുറിപ്പ്.
ആദ്യം ഭയന്നെന്നും എന്നാല്‍ അവസാനമെത്തിയപ്പോൾ ചിരിച്ച് പോയെന്നും മറ്റ് ചിലരെഴുതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

