കാരശ്ശേരി∙ പഞ്ചായത്തിൽ ഇടത് മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 20 വാർഡുകളുള്ള പഞ്ചായത്തിൽ 5 വാർഡുകളിൽ ഇടത് മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.
പ്രഖ്യാപിക്കാത്ത വാർഡുകളിൽ യുഡിഎഫിൽ ഇടഞ്ഞുനിൽക്കുന്ന ചിലരിൽ പ്രതീക്ഷ പുലർത്തുന്നതായി സൂചനയുണ്ട്. സിപിഐ, എൻസിപി, പാർട്ടികൾക്ക് സീറ്റ് ഉണ്ട്. ആർജെഡിയുടെ സിറ്റിങ് സീറ്റ് കുമാരനെല്ലൂർ ബ്ലോക്ക് ഡിവിഷൻ മാത്രം നൽകി.
പഞ്ചായത്തിൽ ആർജെഡിക്ക് സീറ്റ് നൽകിയില്ല. ആർജെഡി പഞ്ചായത്തിൽ സീറ്റ് ആവശ്യമുന്നയിച്ചിരുന്നു.കാരശ്ശേരി പഞ്ചായത്തിലെ ഇടതു സ്ഥാനാർഥികളും വാർഡുകളും
അബ്ദുല്ല കുമാരനെല്ലൂർ(കുമാരനെല്ലൂർ), എം.ദിവ്യ(കാരമൂല), മിനി കണ്ണങ്കര(വല്ലത്തായ്പ്പാറ), സജി തോമസ്(ചുണ്ടത്തുംപൊയിൽ), ജിപ്സ ജോബിൻ(തോട്ടക്കാട്), സുനില കണ്ണങ്കര(തേക്കംകുറ്റി), വി.പി.ജമീല(അള്ളി), സരിത ചാമക്കാലയിൽ(കളരിക്കണ്ടി), എം.കെ.സുബീന(മൈസൂർമല), സവാദ് ഇബ്രാഹിം(കറുത്തപറമ്പ്), ജി.അബ്ദുൽ അക്ബർ(കക്കാട്), മുബഷിർ(കാരശ്ശേരി), കെ.എം.ഹബീബ്(ചോണാട്), വയലിൽ മോയി(നോർത്ത് കാരശ്ശേരി, സുബൈദ മാളിയേക്കൽ(ആനയാംകുന്ന്).
ഇതിൽ വി.പി.ജമീല ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയാണ്.
നേരത്തേ കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. അബ്ദുല്ല കുമാരനെല്ലൂർ മന്ത്രി എ.കെ.ശശീന്ദ്രന്റെ പഴ്സനൽ സ്റ്റാഫ് അംഗമാണ്.
പഞ്ചായത്തിലെ മുൻ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. സിറ്റിങ് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകരയായിരിക്കും അബ്ദുല്ല കുമാരനെല്ലൂരിന്റെ എതിർ സ്ഥാനാർഥി. കാരശ്ശേരി പഞ്ചായത്തിൽ പെട്ട
കുമാരനെല്ലൂർ ബ്ലോക്ക് ഡിവിഷനിൽ ആർജെഡിയുടെ അസീസ് പാലാട്ട് ഇടതുമുന്നണി സ്ഥാനാർഥിയാകും. കാരശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎമ്മിലെ നാസർ കൊളായി മത്സരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

