കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർപട്ടിക പ്രകാരം ജില്ലയിലുള്ളത് ആകെ 26.8 ലക്ഷം വോട്ടർമാർ. 12,66,374 പുരുഷൻമാരും, 14,16,275 സ്ത്രീകളും, 32 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ ആകെ 26,82,681 വോട്ടർമാരാണുള്ളത്. പ്രവാസി വോട്ടർപട്ടികയിൽ ജില്ലയിൽ 1490 പേരുണ്ട്.
വോട്ടർമാരുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട്.
പ്രവാസി വോട്ടർമാരുടെ കാര്യത്തിൽ കോഴിക്കോടാണ് ഏറ്റവും മുന്നിൽ. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടർമാരാണുള്ളത്. 36,18,851 വോട്ടർമാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂർ (27,54,278) ജില്ലകളാണ് കൂടുതൽ വോട്ടർമാരുള്ള മറ്റു ജില്ലകൾ.
6,47,378 പേരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടർമാർ. പുതുക്കിയ വോട്ടർപട്ടിക അതത് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ പക്കൽ പരിശോധനയ്ക്ക് ലഭ്യമാണ്.
നിരീക്ഷകരെ നിയമിച്ചു
കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുനിരീക്ഷകനായി ജോസഫ് തോമസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി ചെലവ് നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.
ഡപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്.
25 മുതൽ ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചുമതല. നിരീക്ഷകരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ: www.sec.kerala.gov.in
ചെലവ് നിരീക്ഷകർ
∙ വി.ശ്യാം, ജോയിന്റ് സെക്രട്ടറി, ഐപിആർഡി: വടകര, തോടന്നൂർ ബ്ലോക്കുകൾ, വടകര, പയ്യോളി മുനിസിപ്പാലിറ്റികൾ
∙ രാജേഷ് അന്തോളി, ജോയിന്റ് സെക്രട്ടറി, ധനവകുപ്പ്: തൂണേരി, കുന്നുമ്മൽ ബ്ലോക്കുകൾ
∙ എ.സി.ഉബൈദുല്ല, ജോയിന്റ് സെക്രട്ടറി, ധനവകുപ്പ്: ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകൾ
∙ ടി.എസ്.പ്രവീൺ കുമാർ, ജോയിന്റ് സെക്രട്ടറി, പിആർഡി :കൊയിലാണ്ടി മുനിസിപ്പാലിറ്റി, പന്തലായനി, ചേളന്നൂർ, മേലടി ബ്ലോക്കുകൾ
∙ സി.അജിത്ത് കുമാർ, ജോയിന്റ് സെക്രട്ടറി, ധനവകുപ്പ്: കൊടുവള്ളി, കുന്നമംഗലം ബ്ലോക്കുകൾ, കൊടുവള്ളി, മുക്കം നഗരസഭകൾ
∙ ആർ.പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി, ധനവകുപ്പ് : കോഴിക്കോട് കോർപറേഷൻ, ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോഴിക്കോട് ബ്ലോക്ക്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

