ഓച്ചിറ ∙ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവം ഇന്ന് ആരംഭിച്ച് 28നു പന്ത്രണ്ട് വിളക്കോടെ സമാപിക്കും. ഇന്ന് പുലർച്ചെ മുതൽ ഭജനം ആരംഭിക്കും.
വൃശ്ചികോത്സവത്തിന്റെയും ഹിന്ദുമത കൺവൻഷന്റെയും ഉദ്ഘാടനം ഇന്ന് 4ന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ നിർവഹിക്കും. മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.
സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.
650 ഭജനക്കുടിലുകളാണ് പടനിലത്ത് നിർമിച്ചത്. പതിനൊന്ന് ദിവസങ്ങളിലും വിവിധ സമ്മേളനങ്ങൾ നടക്കും.
ഇന്ന് 6ന് ആരംഭിക്കുന്ന കലാപരിപാടികൾ 29നു പുലർച്ചെ വരെ തുടരും. നാളെ 4നു കാർഷിക സമ്മേളനം കാർഷിക സർവകലാശാല ഡയറക്ടർ ഡോ.പത്മകുമാർ ഉദ്ഘാടനം ചെയ്യും.
ഡോ.വി.ആർ.നായർ അധ്യക്ഷത വഹിക്കും. 19നു ശാസ്ത്ര സാങ്കേതിക യുവജന സമ്മേളനം മുൻ സെക്രട്ടറി പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
കലക്ടർ എൻ.ദേവിദാസ് അധ്യക്ഷത വഹിക്കും. 20നു സർവമത സമ്മേളനം ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും.
21നു വ്യാവസായിക സമ്മേളനം ഇടയാർ സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് വി.നരേന്ദ്ര കുമാർ ഉദ്ഘാടനം ചെയ്യും. എം.വി.പൗലോസ് അധ്യക്ഷത വഹിക്കും.
22നു വനിതാ സമ്മേളനം മുൻ ഡിജിപി ബി.സന്ധ്യ ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ അധ്യക്ഷത വഹിക്കും.
24നു സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. ആർ.ഗിരിജ അധ്യക്ഷത വഹിക്കും.
25നു സനാതന ധർമ സമ്മേളനം പള്ളിക്കൽ സുനിൽ ഉദ്ഘാടനം ചെയ്യും. പ്രഫ.പ്രയാർ പി.രാധാകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിക്കും.
26നു വിദ്യാഭ്യാസ സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.സി.നാരായണൻ നായർ അധ്യക്ഷത വഹിക്കും.
27നു ആരോഗ്യ സമ്മേളനം ഡോ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഡോ.ആർ.സുരേഷ് അധ്യക്ഷത വഹിക്കും.
28നു നടക്കുന്ന സമാപന സമ്മേളനം എ.എസ്.പി.കുറുപ്പ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ മുൻ ജില്ലാ ജഡ്ജി എം.എസ്.മോഹന ചന്ദ്രൻ ഉത്സവ സന്ദേശം നൽകും.
രമണൻ പിള്ള അധ്യക്ഷത വഹിക്കും.
വൃശ്ചികോത്സവത്തിന് ഭജനം പാർക്കാൻ എത്തിയ ഭക്തർക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പടനിലം പൂർണമായി സിസിടിവി നിരീക്ഷണത്തിലാണെന്നും ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് കെ.രാമകൃഷ്ണൻ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായ എം.എസ്. മോഹനചന്ദ്രൻ, രമണൻ പിള്ള, സ്പെഷൽ ഓഫിസർ എ.എസ്.പി.കുറുപ്പ് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

