കുമ്പള ∙ ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതു സംബന്ധിച്ചുള്ള കേസ് ഹൈക്കോടതി മാറ്റിവച്ചെങ്കിലും ഇന്നലെയും ടോൾ പിരിക്കാൻ അധികൃതർ മുതിർന്നില്ല. ടോൾ പിരിച്ചു തുടങ്ങിയാൽ തടയുമെന്ന നിലപാടിൽ തന്നെയാണ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ. അതേസമയം, കേസ് കോടതി പരിഗണനയിലായതിനാൽ ടോൾ പിരിവ് വിധി വരുംവരെ നിർത്തിവയ്ക്കാനാണ് കലക്ടറടക്കമുള്ളവർ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്.
കോടതി കേസ് മാറ്റിയതോടെ എൻഎച്ച്എഐക്ക് ടോൾ പിരിക്കാവുന്ന സാഹചര്യമാണ്.
ഇതിനായി സ്കൈലാർക് ഇൻഫ്ര എന്ന കമ്പനിക്ക് ഉപകരാർ നൽകിയിട്ടുമുണ്ട്. എന്നാൽ, ഇന്നലെ ടോൾ പിരിക്കാതിരുന്നതിനാൽ അന്തിമവിധി വരുംവരെ എൻഎച്ച്ഐ ടോൾ പിരിവ് തുടങ്ങില്ലെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

