കൊല്ലം ∙ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും തള്ളിത്താഴെയിടുകയും ചെയ്തുവെന്ന കേസിൽ പ്രതിയായതിനെത്തുടർന്നു വനിതാ സെൽ സിവിൽ പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ അഞ്ചാലുംമൂട് സ്റ്റേഷനിലും സമാന കേസുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
അതേസമയം, ചില പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇവരും കമ്മിഷണർക്കു പരാതി നൽകിയതായും സൂചനയുണ്ട്.
കഴിഞ്ഞ മാർച്ച് 9 നാണു കൊട്ടിയം പൊലീസ് സ്റ്റേഷനിലെ കേസിന് ആസ്പദമായ സംഭവം. കണ്ണനല്ലൂർ സ്റ്റേഷനിൽ ജോലി ചെയ്യവേ, ഇതേ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയെ തൃക്കോവിൽവട്ടത്തെ വീട്ടിലെത്തി 20 ലക്ഷം രൂപയുടെ പേരിൽ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും തള്ളിത്താഴെയിടുകയും ചെയ്തുവെന്നാണു കേസ്.
ഇതെക്കുറിച്ചു സിറ്റി പൊലീസ് കമ്മിഷണർക്കു കൊട്ടിയം സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ സംഭവവുമായി ബന്ധപ്പെട്ടു മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം വിശദമാക്കുന്നുണ്ട്.
മറ്റൊരു സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽച്ചെന്നു ഭാര്യയെയും മറ്റും മർദിച്ചുവെന്നാണു അഞ്ചാലുംമൂട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ്. 2023 ഡിസംബർ 8 നായിരുന്നു ഈ കേസിനാസ്പദമായ സംഭവം. കണ്ണനല്ലൂരിലെ സംഭവത്തെത്തുടർന്നു ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്കു സ്ഥലം മാറ്റിയ വനിതാ സിവിൽ പൊലീസ് ഓഫിസറെ കഴിഞ്ഞയാഴ്ചയാണു വനിതാ സെല്ലിലേക്കു മാറ്റിയത്.
പൊലീസുകാരൻ സഹപ്രവർത്തകയെഅപമാനിച്ചെന്നു കേസ്
സഹപ്രവർത്തകനായ പൊലീസുകാരൻ വനിത സിവിൽ പൊലീസ് ഓഫിസറെ അപമാനിച്ചതായി കേസ്.
നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചവറ മുകുന്ദപുരം സ്വദേശി നവാസി(52)നെതിരെയാണു ചവറ പൊലീസ് കേസെടുത്തത്. ഈ മാസം 6ന് പുലർച്ചെയായിരുന്നു സംഭവം.
പാറാവു ഡ്യൂട്ടിയിലായിരുന്ന വനിത ഓഫിസർ വിശ്രമമുറിയിലേക്കു പോയപ്പോൾ കടന്നുപിടിച്ചു എന്നാണു പരാതി. പുറത്ത് പട്രോളിങ് ഡ്യൂട്ടി കഴിഞ്ഞ് നവാസ് സ്റ്റേഷനിലെത്തിയതിനു പിന്നാലെയാണ് സംഭവം. നവാസിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ബിഎൻഎസ് സെക്ഷൻ 74, 75 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

