പെരുവന്താനം ∙ ‘നാളുകളായി ഞങ്ങൾ പുലിപ്പേടിയിലാണ്. മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ പല പ്രാവശ്യം കണ്ടിട്ടും പുലിയെ പിടികൂടാനുള്ള നടപടികൾ ഉണ്ടായില്ല.
ജീവനെ ഭയന്നാണു ജോലി ചെയ്യുന്നത്’ – കൊടികുത്തി പാരിസൺ എസ്റ്റേറ്റിൽ നാലാം കാടിന് സമീപം നിന്ന് ഭീതിയോടെ പറയുന്നത് പി.കെ.പ്രമീളയാണ്. വെള്ളിയാഴ്ച പുലിയെ കണ്ട് ഓടി വീണ് പ്രമീളയ്ക്കു പരുക്കേറ്റിരുന്നു.
23 തൊഴിലാളികൾ പുലർച്ചെ ടാപ്പിങ്ങിന് പോകും വഴിയാണ് ഇവിടെ പുലിയെ കണ്ടത്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെ നടപടി വേണമെന്നാണ് ആവശ്യം.
ശരിക്കും പുലി തന്നെ
2018ൽ കൊക്കയാർ റോഡുമായി മേലോരം റോഡ് തിരിയുന്ന സ്ഥലത്തിനു സമീപം എസ്റ്റേറ്റിൽ പുലിയെ കണ്ടെന്ന് തൊഴിലാളി വെളിപ്പെടുത്തിയ സംഭവമാണ് ആദ്യം ഉണ്ടായത്.
എന്നാൽ പിന്നീട് പുലിയുടെ സാന്നിധ്യം കണ്ടിട്ടില്ല. പക്ഷേ, കഴിഞ്ഞ 5 മാസത്തിനിടെ ഇവിടെ 3 പശുക്കളുടെ ജഡം കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്ന് വനം വകുപ്പ് ക്യാമറ വച്ചെങ്കിലും ചിത്രങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ ഇന്നലെ തൊഴിലാളികൾ കൺമുൻപിൽ പുലിയെ കണ്ടതോടെ എല്ലാവരും ഭയപ്പാടിലായി.
നടപടി ക്യാമറ സ്ഥാപിക്കലിൽ മാത്രം ഒതുക്കാതെ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വീണ്ടും കാൽപാടുകൾ
ഇന്നലെ പുലിയെ കണ്ട സ്ഥലത്തിനു കുറച്ചകലെ തോടിനു സമീപം പുലിയുടേതാണെന്നു കരുതുന്ന കാൽപാടുകൾ കണ്ടതായി തൊഴിലാളികൾ പറയുന്നു.
ഇതു ചെറിയ കാൽപാടുകളാണെന്നും തൊഴിലാളികൾ എസ്റ്റേറ്റിനുള്ളിൽ കണ്ടത് വലിയ പുലിയെ ആണെന്നും പറയപ്പെടുന്നു. ഒന്നിലധികം ജീവികൾ ഉണ്ടോ എന്നും ഇതോടെ സംശയം ഉയരുന്നുണ്ട്.
കൊക്കയാർ ഉറുമ്പിക്കര വനം അതിർത്തിയിൽ മുൻപ് വനം വകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

