മാരാരിക്കുളം ∙ പാതിരപ്പള്ളി ഇഎസ്ഐ ആശുപത്രി കാടിന്റെ നടുവിൽ. വർഷങ്ങളായി ആശുപത്രി പരിസരം കാടുപിടിച്ചു കിടക്കുകയാണ്.
ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. ആശുപത്രിയുടെ തെക്ക് ഭാഗത്തായി ഉള്ള കാട്ടിൽ നിന്ന് വിഷജന്തുക്കൾ ഇഴഞ്ഞെത്തുമെന്ന പേടിയിലാണ് രോഗികളും ജീവനക്കാരും.
ആശുപത്രിയിൽ എത്തുന്ന രോഗികളെ കൂടാതെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവർക്കും ഇഴജന്തുക്കൾ ശല്യമാകുന്നുണ്ട്. വീതി കുറഞ്ഞ സർവീസ് റോഡിൽ ഇവ വട്ടംകിടന്ന് അപകടം ഉണ്ടാകുന്നതും പതിവാണ്. വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ ചില സംഘടനകൾ മുന്നിട്ടിറങ്ങി കാട് വെട്ടിത്തെളിച്ചിരുന്നു.
പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിട്ടും ഇഎസ്ഐ ആശുപത്രിക്ക് സമീപമുള്ള കാട് വെട്ടിത്തെളിക്കാൻ അധികൃതർ ഇടപെടുന്നില്ല എന്നാണ് ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

