മട്ടന്നൂർ∙ വിന്റർ ഷെഡ്യൂളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര റൂട്ടിൽ കൂടുതൽ കണക്ഷൻ സർവീസുമായി ഇൻഡിഗോ എയർലൈൻസ്. നേരിട്ടുള്ള സർവീസുകൾക്ക് പുറമേയാണ് ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വഴി 8 നഗരത്തിലേക്ക് കൂടി കണക്ഷൻ സർവീസ് ആരംഭിക്കുന്നത്. ജയ്പുർ, ലക്നൗ, ശ്രീനഗർ, ഗുവാഹത്തി, കൊൽക്കത്ത, അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിലേക്കാണ് കണക്ഷൻ സർവീസ് നടത്തുക.
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജയ്പുർ, ലക്നൗ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് ഡൽഹി വഴിയാണ് സർവീസ്. പുണെ റൂട്ടിൽ ബെംഗളൂരു വഴിയും കൊൽക്കത്ത, അഹമ്മദാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് മുംബൈ, ഹൈദരാബാദ് വഴിയാണ് സർവീസ്.
ഇതോടെ ഇൻഡിഗോ കണ്ണൂരിൽ നിന്ന് 15 ആഭ്യന്തര നഗരങ്ങളിലേക്ക് യാത്ര നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

