ഫുട്ബോൾ ടൂർണമെന്റ്
കോഴിക്കോട്∙ സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ് അലമ്നൈ അസോസിയേഷന്റെ മൈ ഹാർട്ട് ട്രോഫി സംസ്ഥാന ബൈസെന്റിനറി ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഇന്ന് 2.30ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ്സും മലപ്പുറം കൂട്ടായി എംഎം എച്ച്എസ്എസ്സും ഏറ്റുമുട്ടും.4.15ന് രണ്ടാം ക്വാർട്ടറിൽ മലപ്പുറം അരീക്കോട് മൂർക്കനാട് എച്ച്എസ്എസ്സും കുറ്റിക്കാട്ടൂർ എച്ച്എസ്എസ്സും ഏറ്റുമുട്ടും.
ആദ്യമത്സരത്തിൽ കുറ്റിക്കാട്ടൂർ എച്ച്എസ്എസ് (1-0) സാമൂതിരി എച്ച്എസ്എസ്സിനെ തോൽപിച്ചു. രണ്ടാംമത്സരത്തിൽ മലപ്പുറം എംഎസ്പി എച്ച്എസ്എസ് (9-0) പുറമേരി കടത്തനാട് രാജ എച്ച്എസ്എസ്സിനെ തോൽപിച്ചു.
ലഹരിക്കെതിരെ ഡ്രഗ് ഫ്രീ യൂത്ത്
കോഴിക്കോട്∙ ലയൺസ് ക്ലബ് ഇന്റർനാഷനൽ 318 ഇ യുടെ നേതൃത്വത്തിൽ വിമൻ ഓൺ വിങ്സിന്റെ (വൗവ്) ലഹരിക്കെതിരെ ഡ്രഗ് ഫ്രീ യൂത്ത് എന്ന സന്ദേശവുമായി ‘ഡോണ്ട് റൂയിൻ യുവർ ഗ്രോത്’ സംഘടിപ്പിച്ചു.
ബീച്ചിൽ ബലൂൺ പറത്തി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു.
വൗവ് പ്രസിഡന്റ് ഡോ. മീത്തു മനോജ് അധ്യക്ഷത വഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത മുഖ്യാതിഥിയായി. എഫ്എഫ്എസ്ഐ കേരള – റീജനൽ കൗൺസിൽ അംഗം നവീന വിജയൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിക്കെതിരെയുള്ള ഹ്രസ്വ ഫിലിം മത്സരത്തിൽ വിജയിച്ചവർക്ക് ലയൺസ് മൾട്ടിപ്പിൾ കോഓർഡിനേറ്റർ ഐപ് തോമസ് ഉപഹാരം നൽകി. ലയൺസ് ക്യാബിനറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, ഡയറ്റ് കോഴിക്കോട് പ്രിൻസിപ്പൽ ഡോ.
യു.കെ.അബ്ദു നാസർ, ഡിഇഒ എൻ.പി.സജിനി, സെക്രട്ടറി സന്ധ്യ രാജ, ട്രഷറർ ഡൈനി റസിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
എംഎഡ് പ്രവേശനം: അപേക്ഷാ തീയതി നീട്ടി
∙ എംഎഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം 20നു വൈകിട്ട് 4 വരെ നീട്ടി.
വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407017, 7016, 2660600.
പുനർമൂല്യനിർണയ ഫലം
∙ രണ്ടാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ജിയോളജി, നാലാം സെമസ്റ്റർ എംഎ തമിഴ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയ
ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ
∙ എട്ടാം സെമസ്റ്റർ (2014 സ്കീം – 2014 പ്രവേശനം) ബിടെക് ഏപ്രിൽ 2022 സപ്ലിമെന്ററി പരീക്ഷകളും സർവകലാശാലാ എൻജിനീയറിങ് കോളജിലെ എട്ടാം സെമസ്റ്റർ (2014 സ്കീം – 2015 പ്രവേശനം) ഏപ്രിൽ 2022, (2016 പ്രവേശനം) നവംബർ 2022, (2017 പ്രവേശനം) ഏപ്രിൽ 2023, (2018 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളും ഡിസംബർ 5നു തുടങ്ങും.
കേന്ദ്രം: സർവകലാശാലാ എൻജിനീയറിങ് കോളജ് (ഐഇടി). സമയക്രമം വെബ്സൈറ്റിൽ.
ഓറിയന്റേഷൻ ക്ലാസ് 22ന്
മുക്കം∙ സംസ്ഥാന ഓപ്പൺ സ്കൂൾ വഴി എംകെഎച്ച്എംഎംഒ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്ത പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 22ന് രാവിലെ 9 മുതൽ സ്കൂളിൽ.
9447 516 207 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

