അഭിനേതാക്കളുടെ ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അത് പുത്തൻ ഔട്ട്ഫിറ്റോ, ഫോട്ടോ ഷൂട്ടോ ഒക്കെ ആകാം. അക്കൂട്ടത്തിൽ എഡിറ്റഡ് ആയിട്ടുള്ള താരങ്ങളുടെ ഫോട്ടോയും പുറത്തുവരാറുണ്ട്. എഐ സാങ്കേതികവിദ്യ വന്നതിന് പിന്നാലെ അത്തരം എഡിറ്റഡ് ഫോട്ടോ സുലഭമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു എഡിറ്റഡ് ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ പ്രിയ നടൻ ആണ് ഫോട്ടോയിലെ നായകൻ.
ഗാന്ധിയുടെ ലുക്കിൽ എഡിറ്റ് ചെയ്തിട്ടുള്ള ജയസൂര്യ ആണ് ചിത്രത്തിൽ ഉള്ളത്. സിനിമ ഗ്രൂപ്പായ സിനിമഫിലേയിൽ ആണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഒരു ചോദ്യവും. “ഗാന്ധി സിനിമ മലയാളത്തിൽ ചെയ്താൽ ജയസൂര്യയായിരിക്കും പെർഫെക്റ്റ് കാസ്റ്റിംഗ്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക”, എന്നായിരുന്നു പോസ്റ്റിൽ കുറിച്ചിരുന്നത്. പിന്നാലെ നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി.
“ഇതു ചെറുപ്പത്തിലേ ഞാൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ട് ഗാന്ധിജി ജയസൂര്യ വേഷത്തിൽ ഓക്കെയാണ് എന്നുള്ളത്, അപ്പോത്തിക്കിരിയിലെ ജയസൂര്യയുടെ ഫോട്ടം എടുത്ത് എഡിറ്റി ഗാന്ധിജി ആക്കിയാൽ കണ്ട് പിടിക്കില്ല എന്ന് കരുതിയോ, ജയസൂര്യ കഷ്ടപ്പെട്ടാണേലും ചെയ്യും കിട്ടിയാൽ”, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, കത്തനാര് എന്ന ചിത്രമാണ് ജയസൂര്യയുടേതായി അണിയറില്‍ ഒരുങ്ങുന്നത്. മലയാള സിനിമ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും ഇതുതന്നെയാണ്. വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നും ഞെട്ടിച്ചിട്ടുള്ള ജയസൂര്യയുടെ മറ്റൊരു മികച്ച കഥാപാത്രം ആകും ചിത്രത്തിലേത് എന്നാണ് ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. ഹോം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ ഫീമെയില്‍ ക്യാരക്ടര്‍ ചെയ്യുന്നത്.
‘അങ്ങ് വിദേശത്തുമുണ്ടെടാ പിടി’; ഓവർസീസിൽ ‘ഹൃദയ’ത്തെയും ‘മരക്കാരെ’യും മറികടന്ന് ആർഡിഎക്സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Last Updated Sep 12, 2023, 8:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]