ഇരിട്ടി∙ നികുതി അടയ്ക്കാതെ പ്രവർത്തിപ്പിച്ച 7 മണ്ണുമാന്തി യന്ത്രങ്ങൾ പിടികൂടി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്. പിഴയും ഒരുവർഷത്തെ നികുതിയും ആയി 1,37,620 രൂപ അടപ്പിച്ചു. ഇരിട്ടി, മട്ടന്നൂർ മേഖലകളിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽകുമാർ, അഖിലേഷ്.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതരസംസ്ഥാനങ്ങളിൽ നിന്നു വാങ്ങിക്കൊണ്ടു വന്നു നികുതി അടയ്ക്കാതെ മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.
പരിശോധന തുടരുമെന്നും കഴിഞ്ഞമാസം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ 1.47 കോടി രൂപ വാഹന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിയതായും അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

