ആലക്കോട് ∙ റബർ ഉൽപാദനത്തിന്റെ മികച്ച സമയമാണെങ്കിലും മരങ്ങളിൽ ഇല ഇല്ലാത്തതിനാൽ ഉൽപാദനം കുത്തനെ കുറഞ്ഞത് കർഷകർക്കു വിനയാകുന്നു. മുൻകാലങ്ങളിൽ ലഭിച്ചതിന്റെ പകുതിയും അതിൽ താഴെയുമുള്ള ഉൽപാദനമാണ് ഇപ്പോൾ ലഭിക്കുന്നത്. കനത്ത മഴ മൂലം ഫംഗസ് ബാധയെത്തുടർന്ന് റബറിന്റെ ഇല മുഴുവൻ കൊഴിഞ്ഞിരുന്നു.
അതുകഴിഞ്ഞ് മാസങ്ങളായെങ്കിലും തളിരിലകൾ വന്നില്ല. ഇലയുണ്ടെങ്കിലേ സീസണാണെങ്കിലും ശരിയായ ഉൽപാദനം ലഭിക്കുകയുള്ളൂ.
ഇത്തവണ നീണ്ടുനിന്ന മഴ മൂലം റബറിന് മഴമറ പിടിപ്പിച്ചവർക്കു പോലും കാര്യമായ ഉൽപാദനം ലഭിച്ചില്ല.
അതേസമയം ഉൽപാദനം കുറഞ്ഞിട്ടും വില മെച്ചപ്പെടുന്നില്ല. കുറച്ചുകാലമായി കിലോയ്ക്ക് 185നു താഴെ നിൽക്കുകയാണ്.ഉൽപാദനം കുറയുകയും വില മെച്ചപ്പെടുകയും ചെയ്യാത്തത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
2024-25 ബജറ്റിൽ റബർ കർഷകർക്ക് ഇൻസെന്റീവ് നൽകാൻ 600 കോടി രൂപ നീക്കിവച്ചെങ്കിലും സർക്കാരിന് അത് ചെലവഴിക്കേണ്ടി വന്നില്ല.സർക്കാർ നേരത്തേ പ്രഖ്യാപിച്ച താങ്ങുവിലയായ 180ൽ നിന്ന് വിപണിവില ഉയർന്നു നിന്നതാണ് അതിനു കാരണം.താങ്ങുവില 250 രൂപയായി ഉയർത്തണമെന്ന കർഷകരുടെ ശക്തമായ ആവശ്യത്തിനും ഫലമുണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

