കോട്ടയം ∙ ചരിത്രമുറങ്ങുന്ന സിഎംഎസ് കോളജിലെ മരത്തണലുകളിൽ ഒരുമിച്ചിരുന്ന് ഇഷ്ടപുസ്തകം വായിക്കാൻ കോട്ടയം നാളെ ഒരുമിച്ചെത്തുന്നു. കോട്ടയം ആദ്യമായി വേദിയാകുന്ന ‘സൈലന്റ് റീഡിങ്ങി’ൽ എഴുത്തുകാരൻ പെരുമാൾ മുരുകനും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും പങ്കെടുക്കും.
ഇവർക്കൊപ്പം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സിഎംഎസിലെത്തും. മലയാള മനോരമ ഒരുക്കുന്ന സാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിന്റെ ഭാഗമായാണു പരിപാടി.
കോട്ടയം പബ്ലിക് ലൈബ്രറി, ഐഎംഎ, യൂ3എ (യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്), ശതാബ്ദി ആഘോഷിക്കുന്ന മാർത്തോമ്മാ വൈദിക സെമിനാരി എന്നിവയും സാംസ്കാരിക സംഘടനകളായ ഒരുമ, കളിയരങ്ങ് തുടങ്ങിയവയും ഈ ഉദ്യമത്തിൽ പങ്കുചേരുന്നു.
രാവിലെ 8.30 മുതൽ 10 വരെ നടക്കുന്ന ‘നിശ്ശബ്ദ വായന’യിൽ ആർക്കും പങ്കെടുക്കാം. ഇഷ്ടമുള്ള ഒരു പുസ്തകവുമായി വരിക.
പുസ്തകമില്ലെങ്കിൽ ഹോർത്തൂസ് വായനപ്പെട്ടിയിൽനിന്നു പുസ്തകമെടുത്തും വായിക്കാം. സൗഹൃദം പങ്കുവയ്ക്കാനും വായിച്ച പുസ്തകത്തെക്കുറിച്ചു രണ്ടുവരി കുറിക്കാനും അവസരമുണ്ട്.
ഹോർത്തൂസ് ‘പദ’യാത്ര ഇന്ന് കോട്ടയത്തും ഇടുക്കിയിലും
∙നാടിന്റെ മുദ്ര പതിഞ്ഞ വാക്കുകൾ തേടി മലയാള മനോരമ ഹോർത്തൂസ് ‘പദ’യാത്ര (പദങ്ങളുടെ യാത്ര) ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ പര്യടനം നടത്തും.
രാവിലെ 9.30നു കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്ന് ആരംഭിക്കും. 11.30നു പാലാ സെന്റ് തോമസ് കോളജിലെ പര്യടനത്തിനുശേഷം ഇടുക്കി ജില്ലയിൽ പ്രവേശിച്ച് ഉച്ചയ്ക്ക് 2നു തൊടുപുഴ ന്യൂമാൻ കോളജിൽ യാത്രയെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

