
ജില്ലാ പോലീസ് അത്ലറ്റിക് മീറ്റ് ; പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എൻ.ഹരികുമാർ നിർവഹിച്ചു സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പോലീസ് അത്ലറ്റിക് മീറ്റ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്നു. മീറ്റിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എൻ.ഹരികുമാർ നിർവഹിച്ചു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റ് ഡി.വൈ.എസ്.പി മാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിലെ വിജയികൾക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം വിതരണം ചെയ്തു.
ഓഗസ്റ്റ് 18ന് തുടങ്ങിയ ജില്ലാ പോലീസ് മീറ്റ് 2023 ന്റെ വിവിധ കായിക മത്സരങ്ങൾ, ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിൽ വച്ച് നടന്നുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ സമാപന സമ്മേളനം നാളെ (സെപ്റ്റംബർ 13) കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് വൈകുന്നേരം 5 മണിക്ക് എറണാകുളം റെഞ്ച് ഡി.ഐ.ജി പി.വിമലാദിത്യ ഐ.പി.എസ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
ചടങ്ങിൽ ജില്ലാ കളക്ടർ ബി വിഘ്നേശ്വരി ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]