ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ഭീഷണിക്കെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ടു ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച ടാസ്ക് ഫോഴ്സിലെ 5 അംഗസംഘം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപനത്തിൽ. 3 ദിവസമായി നടക്കുന്ന സെമിനാറിൽ രാജ്യത്തെ പ്രമുഖർക്കൊപ്പം വേദി പങ്കിടുന്ന അംഗം പി.കെ.ശ്രുതി പുനരധിവാസ മേഖലയെ കുറിച്ചു പ്രബന്ധം അവതരിപ്പിക്കും.
പുനരധിവാസ മേഖലയിൽ നിന്നുള്ള മിനി ഗോപി, ഇ.കെ.ഷൈനി, കെ.കെ.വനജ, പി.സി. ബാലൻ എന്നിവരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.
പാനൽ ചർച്ചകൾ, ഐഐഎം പ്രഫസർമാരുമായി കൂടിക്കാഴ്ച, ആറളം ടാസ്ക് ഫോഴ്സിനെക്കുറിച്ചുള്ള പ്രബന്ധം, വാട്സാപ് വഴി വന്യമൃഗ ശല്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്, പോസ്റ്റൽ പ്രദർശനം ഉൾപ്പെടെ ആറളം പുനരധിവാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ സെമിനാറിൽ നടക്കും.
ആറളത്തെ മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.എം.മനോജ് എന്നിവർ ശക്തമായ ഇടപെടൽ നടത്തുകയും ആറളത്ത് കോടതി തന്നെ മുൻകൈ എടുത്തു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയുമായിരുന്നു.
ഇവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 131 നിർദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് ലഭ്യമാക്കുകയും ചെയ്തു.
എല്ലാ ബുധനാഴ്ചയും ആറളം വിഷയത്തിൽ ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനായി പ്രത്യേക സിറ്റിങ് നടത്തുന്നുണ്ട്. ആറളം പുനരധിവാസ മേഖലയിൽ കഴിഞ്ഞ ഫെബ്രുവരി 23 ന് വൃദ്ധ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു സ്ഥലത്ത് എത്തിയ മന്ത്രിയെ ആനഭീഷണിയുടെയും പരിഹരിക്കുന്നതിലെ അവഗണനയുടെയും വികാരങ്ങളുമായി ചോദ്യശരങ്ങളുമായി പുനരധിവാസ മേഖലയുടെ ശബ്ദമായി പുറംലോകത്തിന്റെ മുന്നിൽ ശ്രദ്ധ നേടിയ താമസക്കാരി കൂടിയാണ് പി.കെ.ശ്രുതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

