മുംബൈ ∙ടാറ്റ ട്രസ്റ്റ്സിന്റെ ഡയറക്ടർ ബോർഡിൽ ചെയർമാൻ നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റയെ (33) ഉൾപ്പെടുത്തി. തൽക്കാലം മൂന്നു വർഷത്തേക്കാണു നിയമനം.
ഡയറക്ടർ ബോർഡിൽ ഇതോടെ ടാറ്റ കുടുംബത്തിൽ നിന്ന് മൂന്നു പേരായി. നോയലിന്റെ അർധ സഹോദരനും അന്തരിച്ച രത്തൻ ടാറ്റയുടെ സഹോദരനുമായ ജിമ്മി ടാറ്റയാണ് മറ്റൊരാൾ.
എതിർ ചേരിയിലായിരുന്ന മെഹ്ലി മിസ്ത്രിയുടെ ട്രസ്റ്റി പദവി പുതുക്കാത്തതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ മാസം രാജിവച്ചിരുന്നു.
നോയലിനോട് അടുപ്പം പുലർത്തുന്ന ടിവിഎസ് മോട്ടോഴ്സ് ചെയർമാൻ ഇമെരിറ്റസ് വേണു ശ്രീനിവാസനെ ടാറ്റ ട്രസ്റ്റ്സ് വൈസ് ചെയർമാനായി വീണ്ടും നിയമിച്ചു. വിശ്വസ്തനും ടൈറ്റൻ മുൻ മാനേജിങ് ഡയറക്ടറുമായ ഭാസ്കർ ഭട്ടിനെയും ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതോടെ നോയലിന് സമ്പൂർണ മേധാവിത്വമായി.
സ്റ്റാർ ബസാർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു നേതൃത്വം നൽകുന്ന ട്രെൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ബിസിനസ് മേധാവിയാണ് നെവിൽ.
വസ്ത്ര റീട്ടെയ്ൽ ശൃംഖലയായ ‘സുഡിയോ’യുടെ ചുമതല വഹിച്ചിട്ടുണ്ട്. ടൊയോട്ട
കിർലോസ്കർ വൈസ് ചെയർപഴ്സൻ മാനസിയാണ് ഭാര്യ. മൂത്ത സഹോദരി ലിയ, താജ് ഉൾപ്പെടെ ഹോട്ടൽ ബിസിനസിനു നേതൃത്വം നൽകുന്ന ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ ചുമതല വഹിക്കുന്നു.
ഇളയ സഹോദരി മായ, ടാറ്റ ഡിജിറ്റലിന്റെ തലപ്പത്തുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

