ഷൊർണൂർ ∙ നഗരസഭ കൃഷിഭവനു കീഴിലെ കാരക്കാട്, ചുഡുവാലത്തൂർ പാടശേഖര സമിതികളിലെ 150 ഏക്കർ കൃഷിയിടത്തിലേക്ക് വെള്ളമില്ല. പാടങ്ങൾ വരണ്ടുണങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലായി.
നെൽക്കൃഷിക്കു ജലസേചനത്തിനായി ഭാരതപ്പുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന കവളപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലെ രണ്ട് 20 എച്ച്പി മോട്ടറുകളും സ്റ്റാർട്ടർ, ഇലക്ട്രിക് പാനൽ ബോർഡ് എന്നിവ കഴിഞ്ഞ വർഷം നവംബറിലാണ് മോഷണം പോയത്.
തുടർന്ന് ഏക്കർകണക്കിന് മുണ്ടകൻ നെൽക്കൃഷി ഉണങ്ങുന്ന സാഹചര്യം വന്നതോടെ പി.മമ്മിക്കുട്ടി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഇറിഗേഷൻ വകുപ്പ് താൽക്കാലികമായി ഒരു മോട്ടർ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. രണ്ട് മോട്ടർ ആവശ്യമായ സ്ഥലത്ത് രാത്രിയും പകലും ഒരു മോട്ടർ പ്രവർത്തിപ്പിച്ചു കൊണ്ടായിരുന്നു ഒരു പരിധി വരെ കഴിഞ്ഞ വർഷം കർഷകർ രണ്ടാം വിള കൃഷിയെ രക്ഷിച്ചത്.
എന്നാൽ, ഇപ്പോൾ താൽക്കാലിക മോട്ടറും പ്രവർത്തിക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്. രണ്ടാം വിള നെൽക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയ കാരക്കാട് ഭാരതപ്പുഴ സ്റ്റേഷനു സമീപത്തെ നെൽപാടങ്ങൾ ട്രാക്ടർ പൂട്ടാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയിലാണ്.
കൃഷിക്ക് ജലസേചന ആവശ്യത്തിനു വേണ്ടി ഭാരതപ്പുഴയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്ന കവളപ്പാറ ഇറിഗേഷൻ പമ്പ് ഹൗസ് ഉടൻ പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കർഷകർ നിവേദനം നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

