അധ്യാപക നിയമനം:
തളിപ്പറമ്പ് ∙ സർ സയിദ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ്,എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 15ന് 10 ന് നടക്കും.
ശ്രീകണ്ഠപുരം∙ ജിഎച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്.
മമ്പറം ∙ ഹയർ സെക്കൻഡറി സ്കൂളിൽ നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ 10ന്.
ജോലി ഒഴിവ്
കണ്ണൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ 15ന് രാവിലെ 10 മുതൽ 1 വരെ വരെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐടിഐ ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടമോട്ടീവ് മെക്കാനിക്, മെക്കാനിക്കൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
6282942066.
ഡോക്ടർ നിയമനം
കൊളച്ചേരി∙കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 18ന് രാവിലെ 11 ന് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. 0460-2244500.
കായികക്ഷമതാ പരീക്ഷ 18 മുതൽ
എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫിസർ (ട്രെയ്നി) കാറ്റഗറി നമ്പർ- 743/2024 (ജനറൽ), 744/2024 (ബൈ ട്രാൻസ്ഫർ) തസ്തികയുടെ എൻഡ്യുറൻസ് പരീക്ഷയിൽ വിജയിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട
ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18 മുതൽ 21 വരെ രാവിലെ 5.30 മുതൽ മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭ് ഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടക്കും.
പോസ്റ്റർ, റീൽ മത്സരം
കണ്ണൂർ ∙ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ലൈൻ സുരക്ഷാ പദ്ധതിയുടെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാട്സാപ് സ്റ്റാറ്റസ് പോസ്റ്റർ, ഇൻസ്റ്റഗ്രാം റീൽ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. എച്ച്ഐവി, എയ്ഡ്സും യുവതയും എന്നതാണ് വിഷയം. ഫോൺ 6282805586.
വെദരിമന സ്മാരക ക്വിസ് മത്സരം
പിലാത്തറ∙ കവിമണ്ഡലം കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 10 മുതൽ പുറച്ചേരി കേശവതീരത്ത് വെദരിമന വിഷ്ണു നമ്പൂതിരി സ്മാരക പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിക്കും.
യുപി, ഹൈസ്കൂൾ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ 20നുള്ളിൽ പേരുകൾ 9188436255 നമ്പറിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്.
ആക്ഷൻ കമ്മിറ്റി യോഗം 15ന്
മട്ടന്നൂർ∙ മാനന്തവാടി – കണ്ണൂർ വിമാനത്താവളം റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ഉത്തരവ് സംബന്ധിച്ച് ചർച്ച ചെയ്യാനും ഭാവി തീരുമാനങ്ങൾ കൈക്കൊള്ളാനുമായി ആക്ഷൻ കമ്മിറ്റിയുടെ യോഗം 15നു 2ന് ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ ചേരും.
9447549523
അഭിമുഖം മാറ്റിവച്ചു
ചിറക്കര ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു നടത്താനിരുന്ന ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചതായി പ്രധാനാധ്യാപിക അറിയിച്ചു. കണ്ണൂർ ∙ പന്ന്യന്നൂർ ഗവ.
ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിലേക്കുള്ള താൽക്കാലിക നിയമനം നടത്താൻ 18ന് നിശ്ചയിച്ചിരുന്ന അഭിമുഖം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

