തെള്ളിയൂർ ∙ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിക്കൽ പ്രഖ്യാപനങ്ങളിലൊതുങ്ങി, ഇവിടെ പാതയോര സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നു തോട്ടിൽ പതിച്ചിട്ടും പുനർനിർമാണത്തിനു നടപടിയില്ല. റാന്നി– തിരുവല്ല റോഡിൽ അമ്പിനിക്കാടിനു സമീപം കൊടുംവളവിൽ ആനവാരിക്കുഴി തോടിന്റെ ഒാരത്താണ് ഈ സ്ഥിതി.
ഈ റോഡിൽ 5 അപകട മേഖലകളിൽ കഴിഞ്ഞ വർഷം ഇടിതാങ്ങി സ്ഥാപിച്ചതിനൊപ്പം ഇവിടെയും സുരക്ഷയോരുക്കാൻ സാമഗ്രികൾ ഇറക്കിയെങ്കിലും പിന്നീടു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ ഇടിതാങ്ങിക്കു പകരം 23 മീറ്ററോളം ദൂരത്തിൽ ചെറിയ കോൺക്രീറ്റ് തൂണുകളാണ്.
ഈ തൂണുകളുടെ വിടവിലൂടെ ചെറിയ വാഹനങ്ങൾ തോട്ടിലേക്കു പതിക്കാൻ സാധ്യതയേറയാണ്. എന്നാൽ ഇപ്പോൾ തോടിനോടു ചേർന്ന റോഡിന്റെ സംരക്ഷണ ഭിത്തി 15 മീറ്ററോളം നീളത്തിൽ നാശോന്മുഖമാണ്. അസ്തിവാരക്കല്ലുകൾക്കു സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്.
ഇവിടെ പാതയോരവും തോടും തമ്മിൽ 10 മുതൽ 25 അടിവരെയാണു താഴ്ച വ്യത്യാസം. ഏതുനിമിഷവും സംരക്ഷണഭിത്തി പൂർണമായി ഇടിഞ്ഞു തോട്ടിൽ പതിക്കാം എന്നതാണു സ്ഥിതി.
പാതയോര സംരക്ഷണഭിത്തി പുനർനിർമിച്ച് ഇടിതാങ്ങി സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും കാലങ്ങളായുള്ള ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

