തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നിന്ന കലാകായിക മാമാങ്കമായ ഓൾ കേരള ഇന്റർ മെഡിക്കോസ് ഫെസ്റ്റിവലി (“സ്പെക്ട്ര-23 “)നൊടുവിൽ 539 പോയിന്റ് നേടി തിരുവനന്തപുരം മെഡിക്കൽ കോളജ് ജേതാക്കളായി. ആർട്സ് വിഭാഗത്തിൽ 403 പോയിന്റും സ്പോർട്സ് വിഭാഗത്തിൽ 136 പോയിന്റും നേടിയാണ് ആതിഥേയരായ തിരുവനന്തപുരം മെഡിക്കൽ കോളജ് ഒന്നാം സ്ഥാനത്തെത്തിയത്.
281 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂർ മെഡിക്കൽ കോളജും 234 പോയിന്റുമായി കോഴിക്കോടും മൂന്നാം സ്ഥാനത്തുമെത്തി. കോട്ടയം മെഡിക്കൽ കോളജ് (192 പോയിന്റ്), ആലപ്പുഴ മെഡിക്കൽ കോളജ് (179 പോയിന്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.വിജയികൾക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് ട്രോഫികൾ സമ്മാനിച്ചു. ഡോ. ആർ.സി ശ്രീകുമാർ, ഡോ. മോഹൻ റോയ്, ഡോ. സനൂപ് എന്നിവരും കോളജ് യൂനിയൻ ഭാരവാഹികളും വിദ്യാർഥികളും സമ്മാനദാനച്ചടങ്ങിന് സാക്ഷികളായി. ഇക്കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നെത്തിയ 5000 – ത്തോളം വിദ്യാർഥികൾ പങ്കാളികളായി. 19 കായിക മത്സരങ്ങളിലും 111 കലാ മത്സരങ്ങളിലുമായാണ് മത്സരം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]