വൈക്കം ∙ മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന മുഖസന്ധ്യവേല സമാപിച്ചു. സമാപന ദിനമായ ഇന്നലെ നടന്ന പ്രഭാത ശ്രീബലിയും, അത്താഴശീവേലി എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. രാവിലെയും വൈകിട്ടും വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു.
രാത്രി തേരോഴി രാമ കുറുപ്പിന്റെ പ്രമാണിത്വത്തിൽ 100ഓളം വാദ്യകലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം ആസ്വാദകരുടെ മനം കവർന്നു. നാലു ദിവസമായി കൊണ്ടാടുന്ന മുഖസന്ധ്യവേലയുടെ സമാപന ചടങ്ങുകൾ ദർശിക്കുവാൻ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു.
മുഖസന്ധ്യവേല വർഷങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ, തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നീ നാട്ടുരാജാക്കൻമാർ നടത്തിയിരുന്നതാണ്. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ സമാപിക്കുന്ന രീതിയിൽ നടത്തുന്ന മുഖസന്ധ്യവേല നിലവിൽ ദേവസ്വമാണ് നടത്തുന്നത്.
രാവിലെയും വൈകിട്ടും ആനപ്പുറത്തെഴുന്നള്ളിപ്പ്, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ.
വൈക്കത്തഷ്ടമി ഉത്സവത്തിന് ഡിസംബർ 1ന് രാവിലെ 6.30നും 7.30നും മധ്യേ കൊടിയേറും. ഡിസംബർ 12ന് പുലർച്ചെ 4.30ന് അഷ്ടമി ദർശനം.
രാത്രി 10ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിടപറയൽ. 13ന് വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്, വൈകിട്ട് 8ന് ആറാട്ട്, രാത്രി 10ന് കൂടിപ്പൂജ, കൂടിപ്പൂജ വിളക്ക്.
14ന് രാവിലെ 11ന് മുക്കുടി നിവേദ്യം എന്നിവ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

